HomeAround KeralaThrissurപ്രളയത്തില്‍പ്പെട്ട അമ്പതുപേരെ രക്ഷിച്ച് ഹീറോയായി മാറി ഒരു കളിപ്പാട്ടം; തൃശൂരിലെ പ്രളയത്തിനിടയിൽ സംഭവിച്ചത്....

പ്രളയത്തില്‍പ്പെട്ട അമ്പതുപേരെ രക്ഷിച്ച് ഹീറോയായി മാറി ഒരു കളിപ്പാട്ടം; തൃശൂരിലെ പ്രളയത്തിനിടയിൽ സംഭവിച്ചത്….

അമ്പതുപേര്‍ക്ക് രക്ഷകനായത് ഒരു കളിപ്പാട്ടം. കുറുമാലി പുഴയിലെ മലവെള്ളപ്പാച്ചിലിലാണ് ഈ ടോയ് ട്യൂബ് രക്ഷയായത്. തൃശൂര്‍ കല്‍ക്കുഴി സ്വദേശി ഷൈലേഷ് കുട്ടികള്‍ക്ക് കളിക്കാന്‍ ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നതായിരുന്നു ടോയ് ട്യൂബ്. പത്തു വര്‍ഷം മുമ്പായിരുന്നു ഈ ട്യൂബ് ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നത്. ഊതിവീര്‍പ്പിക്കാവുന്ന ട്യൂബ് അത്യാവശ്യം വെള്ളത്തില്‍ ബോട്ടായിതന്നെ ഉപയോഗിക്കാം.

കുറുമാലി പുഴയിലെ വെള്ളപാച്ചിലില്‍ മൂന്നു വൈദികര്‍ കുടുങ്ങിയതായി വിവരം ലഭിച്ചപ്പോഴാണ് ഈ കളിപ്പാട്ടത്തെക്കുറിച്ച് ഓര്‍മ വന്നത്. നാട്ടുകാരായ യുവാക്കള്‍ ഉടനെ ഈ ട്യൂബ് ഊതി വീര്‍പ്പിച്ച് സ്ഥലത്തേയ്ക്കു കുതിച്ചു. രണ്ടാള്‍ പൊക്കത്തില്‍ ഉയര്‍ന്ന വെള്ളത്തിലൂടെ ട്യൂബുമായി മുന്നോട്ടു കുതിച്ചു. വൈദ്യുത കമ്പിയില്‍ പിടിച്ചാണ് ട്യൂബ് നിയന്ത്രിച്ചത്. കുടുങ്ങിയ മൂന്നു പേരെ രക്ഷപ്പെടുത്തി. പിന്നെ, നിരവധി പേര്‍ വിളിച്ചു. അങ്ങനെ, അന്‍പതു പേരെ രക്ഷപ്പെടുത്താന്‍ ഈ കളിപ്പാട്ടത്തിന് കഴിഞ്ഞു. ആളുകള്‍ മാത്രമല്ല ഫ്രിജ് ഉള്‍പ്പെടെ ഗൃഹോപകരണങ്ങളും വീടുകളില്‍ നിന്ന് ഇതില്‍ കയറ്റി പുറത്തെത്തിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments