പെണ്‍കുട്ടിയുടെ കുളി സീന്‍ പകര്‍ത്താന്‍ ശ്രമിച്ച ബംഗാളി കുടുങ്ങി; ശൂരനാട് പോലീസെത്തിയപ്പോൾ നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങൾ

മൊബൈല്‍ കാമറ വച്ച് പെണ്‍കുട്ടി ബാത്റൂമിൽ കുളിക്കുന്ന വീഡിയോ പിടിക്കാന്‍ ശ്രമിച്ച ബംഗാളിലെ അറസ്റ്റു ചെയ്യുന്നതിനിടയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കല്ലേറില്‍ ശൂരനാട് സ്‌റ്റേഷനിലെ പോലീസുകാരായ ഉമേഷ്, വിഷ്ണുനാഥ് എന്നിവര്‍ ഉള്‍പ്പെടെ ആറുപോലീസുകാര്‍ക്ക് പരിക്കേറ്റു. എസ്‌ഐ സജീഷ്‌കുമാറിനും അടിയേറ്റു. കസ്റ്റഡിയിലെടുത്ത ബംഗാള്‍ സ്വദേശിയെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.

ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ഒരു സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബംഗാള്‍ സ്വദേശി. സ്ഥാപനത്തോടുചേര്‍ന്നുള്ള വീടിന്റെ കുളിമുറിയില്‍ കുളിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തുന്നതിനിടയില്‍ ഭിത്തിയിലെ വെന്റിലേറ്ററില്‍ മൊബൈല്‍ ക്യാമറ കണ്ട് പെണ്‍കുട്ടി ബഹളം വയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബംഗാള്‍ സ്വദേശി സ്ഥാപനത്തോടുചേര്‍ന്നുള്ള താമസ്ഥ സ്ഥലത്ത് മുറിയില്‍ കയറി വാതിലടച്ചു.

സംഘടിതരായെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയും യുവാവിന്റെ താമസ സ്ഥലം വളയുകയും ചെയ്തു. പോലീസെത്തി ബംഗാള്‍ സ്വദേശിയെ അറസ്റ്റുചെയ്യുന്നതിനിടയില്‍ നാട്ടുകാര്‍ യുവാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്ത പോലീസുമായി നാട്ടുകാരില്‍ ചിലര്‍ കോര്‍ത്തു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ കല്ലേറിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരില്‍ ചിലര്‍ക്കും പരിക്കുണ്ട്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് നാട്ടുകാരായ 12പേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.