ഇന്ത്യയിലെ 36 ശതമാനം സ്ത്രീകള്‍ക്കും ഓരോ ആഴ്ചയിലും ഇത്തരം കോളുകൾ ലഭിക്കുന്നു; ട്രൂ കോളർ ആപ്പിന്റെ സർവേയിൽ പുറത്തുവന്നത്…..

ഇന്ത്യൻ സ്ത്രീകള്‍ക്കിടയില്‍ കോളുകളായോ എസ്‌എംഎസുകളായോ ലൈംഗിക പീഡനങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ 36 ശതമാനം സ്ത്രീകളും ഓരോ ആഴ്ചയിലും ലൈംഗീക കോളുകളോ എസ്‌എംഎസുകളോ ലഭിക്കുന്നുണ്ടെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കിടയിലെ ഫോണ്‍ കോളുകള്‍ വഴിയുള്ള പീഡനങ്ങള്‍ എന്ന പേരില്‍ ട്രൂകോളര്‍ ആപ്പാണ് സര്‍വ്വെ നടത്തിയത്. ഇന്ത്യയിലെ 15 സിറ്റികളില്‍ 15നും 35 നും ഇടയിലുള്ള 2004 സ്ത്രീകള്‍ക്കിടയിലാണ് സര്‍വ്വെ നടത്തിയത്. 2018 ജനുവരി 20 മുതല്‍ ഫെബ്രുവരി 22 വരെയായിരുന്നു സര്‍വേ.

78 ശതമാനം സ്ത്രീകള്‍ക്ക് ഹരാസ്മെന്റ് കോളുകള്‍ ലഭിക്കുന്നുണ്ടെന്നും. 82 ശതമാനം സ്ത്രീകള്‍ക്ക് ലൈംഗിക ചുവയുള്ള വീഡിയോകളും ഫോട്ടോകളും ലഭിക്കുന്നുണ്ടെന്നും സര്‍വ്വെയില്‍ പറയുന്നു. അമ്ബത് ശതമാനത്തോളം കോളുകളും മെസ്സേജുകളും ലഭിക്കുന്നത് പരിചയമില്ലാത്ത വ്യക്തികളില്‍ നിന്നാണെന്നും 11 ശതമാനവും സ്ത്രീ വേട്ടക്കാരാണെന്നും സര്‍വ്വെയില്‍ പറയുന്നു. 11 ശതമാനം കോളുകളും മെസേജുകളും മാത്രമാണ് പരിചമുള്ള വ്യക്തികളില്‍ നിന്ന് സ്ത്രീകള്‍ക്ക് ലഭിക്കുന്നതെന്നും സര്‍വ്വെയില്‍ പറയുന്നു.

18 ശതമാനത്തിലധികം കോളുകളാണ് സ്ത്രീകള്‍ക്ക് പരിചയമില്ലാത്ത പുരുഷന്മാരില്‍ നിന്നും വരുന്നത്. കഴിഞ്ഞ വര്‍ഷം അത് 13 ശതമാനമായിരുന്നു. ഈ വര്‍ഷം അഞ്ച് ശതമാനം കൂടിയെന്നും സര്‍വ്വെയില്‍ പറയുന്നു. അവറേജ് ട്രൂകോളര്‍ യൂസര്‍മാര്‍ക്ക് ഏകദേശം 22.6 സതമാനം സ്പാം കോളുകള്‍ ലഭിക്കുന്നുണ്ട്. വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നതോ കാശ് ആവശ്യപ്പെട്ടുകൊണ്ടോയുള്ള കോളുകള്‍ 72 ശതമാനം സ്ത്രീകളും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പ്രതിരോധിക്കുന്നുണ്ടെന്ന് സര്‍വ്വെ പറയുന്നു. നാല് ശതമാനം സ്ത്രീകള്‍ക്കും ദിവസേന വ്യാജ കോളുകള്‍ ലഭിക്കുന്നുണ്ടെന്നും സര്‍വ്വെയില്‍ പറയുന്നു.