വയറുവേദനയ്ക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരൻ പിടിയിൽ. തലശേരി ജനറൽ ആശുപത്രിയിലെ ഗ്രേഡ് 2 അറ്റൻഡർ സി. റമീസാണ് പിടിയിലായത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 15 വയസുകാരനെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പിണറായി കാപ്പുമ്മൽ സ്വദേശിയാണ് പിടിയിലായ സി. റമീസ്. ആശുപത്രിയിലെ മറ്റ് ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് 15 വയസുകാരനെ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയ്ക്കിടെ ആധാർ കാർഡിന്റെ കോപ്പി എടുക്കുന്നതിനായി കുട്ടിയുടെ മാതാവ് പുറത്തുപോയ തക്കം നോക്കി ഇയാൾ കുട്ടിയേയും കൂട്ടി ശുചിമുറിയിൽ കയറുകയായിരുന്നു. ആരോടും പറയരുതെന്ന് കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. റമീസ് അപമര്യാദയായി പെരുമാറിയെന്ന് കുട്ടി ആരോപിച്ചതോടെ ആശുപത്രി ജീവനക്കാരും ബന്ധുക്കളും മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരും ചേർന്നാണ് റമീസിനെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. നിലവിൽ തലശേരി ടൗൺ പൊലീസ് കസ്റ്റഡിയിലാണ് പ്രതി റമീസ് ഇപ്പോഴുള്ളത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി
തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ 15 കാരനെ പീഡിപ്പിക്കാൻ ശ്രമം; അറ്റൻഡർ അറസ്റ്റിൽ
RELATED ARTICLES