അധ്യാപികയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം പരുതൂർ മൂർക്കത്തൊടിയില്‍ സജിനിയാണ് (44) മരിച്ചത്. സജിനിയുടെ മകളെ അമിതമായി ഗുളികകള്‍ കഴിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സജിനിയുടെ മകളാണ് ഇവർ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഉടൻ പട്ടാമ്ബി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഇതേത്തുടർന്നു അമിതമായി ഗുളികകള്‍ കഴിച്ച നിലയില്‍ മകളെ പട്ടാമ്ബിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടേതും ആത്മഹത്യാശ്രമമാണെന്നാണ് പോലീസ് നിഗമനം. ആത്മഹത്യയ്ക്ക് മുൻപായി അമ്മയും മകളും തമ്മില്‍ വീട്ടില്‍ തർക്കമുണ്ടായതായി സൂചനയുണ്ട്. തൃത്താല പോലീസ് മേല്‍നടപടി സ്വീകരിച്ചു.