HomeAround Keralaഎല്ലാം നടത്തിയത് അവൻ; പിണറായി കൂട്ടക്കൊലപാതകത്തില്‍ നിർണായക വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത പ്രതി സൗമ്യയുടെ ഡയറിക്കുറിപ്പ്...

എല്ലാം നടത്തിയത് അവൻ; പിണറായി കൂട്ടക്കൊലപാതകത്തില്‍ നിർണായക വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത പ്രതി സൗമ്യയുടെ ഡയറിക്കുറിപ്പ് കണ്ടെത്തി

പിണറായി കൂട്ടക്കൊലപാതകത്തില്‍ നിരപരാധിയാണെന്നും മറ്റൊരാള്‍ക്ക് പങ്കുണ്ടെന്നും സൂചന നല്‍കി സൗമ്യയുടെ ഡയറിക്കുറിപ്പ്. മരിക്കുന്നതിന് മുന്‍പ് സൗമ്യ ജയിലില്‍ വെച്ചെഴുതിയ ഡയറിക്കുറിപ്പിലാണ് അവന്‍ എന്ന വ്യക്തിയെ കുറിച്ച്‌ പരാമര്‍ശം ഉള്ളത്. ഇതോടെ അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

മുത്തമകള്‍ ഐശ്വര്യയെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് സൗമ്യയുടെ കുറിപ്പ്. കിങ്ങിണി കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിയുന്നതുവരെ അമ്മയ്ക്ക് ജീവിക്കണം. മറ്റെല്ലാം നഷ്ടമായ തനിക്ക് ഏക ആശ്രയം നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ അവനെ കൊല്ലും. എന്നിട്ട് ശരിക്കും കൊലയാളിയായിട്ട് ജയിലില്‍ തിരിച്ചെത്തും.എന്റെ കുടുംബം എനിക്ക് ബാധ്യതയല്ലായിരുന്നുവെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ല എന്നു തെളിയിക്കുന്നതുവരെ എനിക്ക് ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും എന്നാണ് കുറിപ്പിലുള്ളത്.

ജയിലില്‍ സന്ദര്‍ശനത്തിനെത്തിയ ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രതിനിധിയോട് നേരത്തെ സൗമ്യ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇത് മജിസ്‌ട്രേറ്റിന് മുന്നില്‍ തുറന്നുപറയാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് സൗമ്യയെ ജയില്‍ വളപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments