ഇങ്ങനൊക്കെ ചെയ്യുമോ ? ജീവന്‍ തിരിച്ചുപിടിക്കാന്‍ മകന്റെ മൃതദേഹത്തോട് ബിഷപ്പായ പിതാവ് ചെയ്തത്

മരിച്ച മകന്റെ മൃതദേഹം പത്തുദിവസം സൂക്ഷിച്ചുവച്ച് പ്രാര്‍ത്ഥന നടത്തി ബിഷപ്പായ പിതാവ്. പ്രാര്‍ത്ഥനകള്‍ക്കും ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കിയതും കുട്ടിയുടെ പിതാവു തന്നെയാണ്. മഹാരാഷ്ട്രയിലെ അംബര്‍നാഥിലെ ജീസസ് ഫോര്‍ ഓള്‍ നേഷന്‍സ് പള്ളിയിലാണ് സംഭവം നടന്നത്. മരണത്തിനുശേഷം മൃതദേഹം അടക്കം ചെയ്യാതെ ഇവര്‍ പള്ളിയില്‍വെച്ചു തന്നെ പ്രാര്‍ത്ഥനകള്‍ നടത്തുകയായിരുന്നു. പ്രാര്‍ത്ഥന നടത്തിയാല്‍ അത്ഭുതം സംഭവിച്ച് കുട്ടിയുടെ ജീവന്‍ തിരിച്ചു കിട്ടും എന്നതായിരുന്നു പിതാവിന്റെ വിശ്വാസം.

പൊലീസ് എത്തിയപ്പോള്‍ മകന്റെ സംസ്‌കാര ചടങ്ങുകളാണ് നടത്തുന്നതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് പോയതിനുശേഷം വീണ്ടും ഇവര്‍ പ്രാര്‍ത്ഥനകള്‍ തുടങ്ങുകയായിരുന്നു. അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് പതിനേഴു വയസുകാരനായ മികാഷ് നവ്ഹിസ് ഒകേ്ടാബര്‍ 27 നായിരുന്നു മരിച്ചത്. കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാതെ അന്നുതൊട്ട് ഇവര്‍ പള്ളിയില്‍വെച്ച് പ്രാര്‍ത്ഥന നടത്തുകയായിരുന്നു. സെപ്തംബര്‍ നാലിന് സമീപവാസികള്‍ ഇതേക്കുറിച്ച് പോലീസിന് വിവരം നല്‍കിയിരുന്നു.