HomeAround Keralaഅമ്മയെ കൊലപ്പെടുത്തി വീടിനു സമീപം കുഴിച്ചിട്ട മകന്‍ അറസ്റ്റില്‍; നടുക്കുന്ന ക്രൂരതയ്ക്കുപിന്നിൽ നടന്നത്…., സംഭവം പറവൂരിൽ

അമ്മയെ കൊലപ്പെടുത്തി വീടിനു സമീപം കുഴിച്ചിട്ട മകന്‍ അറസ്റ്റില്‍; നടുക്കുന്ന ക്രൂരതയ്ക്കുപിന്നിൽ നടന്നത്…., സംഭവം പറവൂരിൽ

കെടാമംഗലം കുറുപ്പശേരിയില്‍ അമ്മയെ കൊലപ്പെടുത്തി വീടിനു സമീപം കുഴിച്ചിട്ട കേസില്‍ മകന്‍ അറസ്റ്റില്‍. കുറുപ്പശേരി പരേതനായ ഷണ്‍മുഖന്റെ ഭാര്യ കാഞ്ചനവല്ലി (72)യെയാണ് മകന്‍ സുരേഷ് (54) കല്ലിനിടിച്ച്‌ കൊലപ്പെടുത്തിയ ശേഷം വീടിനു സമീപത്ത് കുഴിച്ചിട്ടത്. കാഞ്ചനവല്ലിയെ കാണാതായതിനെത്തുടര്‍ന്ന് മൂന്നു ദിവസമായിത്തുടങ്ങിയ അന്വേഷണത്തിനൊടുവിലാണ് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മൃതദേഹം കണ്ടെടുത്തത്. കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടു കിട്ടിയത്. എന്നാല്‍, ഇത് കാഞ്ചനവല്ലിയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല.

കാഞ്ചനവല്ലി ധരിച്ചിരുന്ന വസ്ത്രവും ചരടും തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് പ്രതി സുരേഷ് കുറ്റം സമ്മതിച്ചു. മദ്യപിച്ചെത്തിയ സുരേഷ് അമ്മയോട് മാല ആവശ്യപ്പെടുകയും മാല കൊടുക്കാന്‍ കാഞ്ചനവല്ലി തയ്യാറാകാത്തതിനെത്തുടര്‍ന്ന് സുരേഷ് പുറത്ത് നിന്ന് കല്ലെുത്ത് കൊണ്ടുവന്ന് അമ്മയുടെ തലയില്‍ അടിക്കുകയുമായിരുന്നു.

മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം രാത്രി വീടിനു പിന്നിലേക്ക് വലിച്ചിഴച്ചു കൊണ്ടുേപായി പാടവരമ്ബിനു സമീപമുള്ള കുറ്റിക്കാട്ടിലിട്ടു. കുഴിയെടുത്ത് മൃതദേഹം അതിലേക്ക് തള്ളി. ഏതാനും മരച്ചില്ലകളും മറ്റും അതിനു മുകളിലിട്ടു. എന്നാല്‍ മദ്യലഹരിയില്‍ കുഴി മൂടാന്‍ കഴിഞ്ഞില്ല. ഏതാനും മരച്ചില്ലകള്‍ ഉപയോഗിച്ച്‌ കുഴി മറയ്ക്കുക മാത്രമാണ് ഉണ്ടായത്.
പ്രതിയുടെ വീട്ടില്‍ നിന്ന മാല പണയം വെച്ച ഇനത്തില്‍ 22,000 രൂപയും രസീതും പൊലീസ് കണ്ടെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments