HomeAround Kerala"എങ്ങും പോകണ്ട, നിനക്കൊരു കുരുവുമില്ല" ഭക്ഷ്യ വിഷബാധയേറ്റ യുവാവിന്റെ ചികിത്സായാത്ര തടസപ്പെടുത്തി എസ്ഐ : പരാതിയിൽ...

“എങ്ങും പോകണ്ട, നിനക്കൊരു കുരുവുമില്ല” ഭക്ഷ്യ വിഷബാധയേറ്റ യുവാവിന്റെ ചികിത്സായാത്ര തടസപ്പെടുത്തി എസ്ഐ : പരാതിയിൽ പറയുന്നത്…

മീൻ കഴിച്ചതിനെ തുടർന്നുണ്ടായ
ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സ തേടാനെത്തിയ യുവാവിനെ എസ്.ഐ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായി പരാതി. തപാൽ വകുപ്പ് ജീവനക്കാരനായ ശരത് ചന്ദ്രനാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരിക്കുന്നത്.

പരാതിയുടെ പൂർണ്ണരൂപം യുവാവ് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത് ഇങ്ങനെ:

Fromശരത്ചന്ദ്രൻ ആർപേഴുവിളവീട് ഇരുപത്തിയെട്ടാംമൈൽനാവായിക്കുളം,തിരുവനന്തപുരം695603Ph: 9633385214

To,ബഹു.മുഖ്യമന്ത്രി സെക്രട്ടറിയെറ്റ്തിരുവനന്തപുരം

വിഷയം : കടമ്പാട്ടുകോണം ജില്ലാ അതിർത്തിയിൽ വെച്ച് പോലീസ് അധികാരി അകാരണമായി അടിയന്തിര വൈദ്യസഹായം നിഷേധിക്കുകയും അപമാനിക്കുകയും ചെയ്തത് സംബന്ധിച്ച് .

സർ,നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽസ്വദേശിയായ ഞാൻ തപാൽ വകുപ്പിലെ ഉദ്യോഗസ്ഥനാണ്. ഇന്നലെ വൈകുന്നേരം മുതൽ എനിക്ക് അതികഠിനമായ ശാരീരിക അസ്വസ്ഥതകൾഅനുഭവപ്പെടുകയും ശരീരമാകെ ചുവന്ന് തടിച്ച്തിണർക്കുകയുമുണ്ടായി. വീട്ടിൽ നിന്നും കഴിച്ച മത്സ്യം പഴകിയതു കൊണ്ടുണ്ടായ അണുബാധകാരണമാണ് അതുണ്ടായത് എന്ന് കരുതുന്നു. രാത്രി വൈകിയിട്ടും വേദനയും ശാരീരിക അസ്വസ്ഥതയും വർദ്ധിച്ച് അസഹ്യമാകുകയാണ് ചെയ്തത്. നിലവിലെ സാമൂഹികാവസ്ഥ കണക്കിലെടുത്ത് ആശുപത്രിയിൽ പോകും മുൻപ് പരിചയത്തിലുള്ള ആരോഗ്യ പ്രവർത്തകരോട് അഭിപ്രായം തേടുകയുണ്ടായി.അവരുടെ അഭിപ്രായവും എന്റെ ശാരീരിക സ്ഥിതി കണ്ട് പരിഭ്രമിച്ച കുടുംബാംഗങ്ങളുടെയും നിർദ്ദേശപ്രകാരം വൈദ്യസഹായം തേടാൻതീരുമാനിക്കുകയും ഏറ്റവും അടുത്തുള്ള പൊതുജനാരോഗ്യ കേന്ദ്രമായ പാരിപ്പള്ളിമെഡിക്കൽ കോളേജിലേക്ക് പോകാൻ ഒരുങ്ങുകയും ചെയ്തു. ശാരീരികസ്ഥിതിഅസഹനീയമായിരുന്നതിനാൽ കാറിൽ യാത്രതിരിക്കുകയും ചെയ്ത എനിക്ക് 07/04/2020 00:10 HRS ദേശീയപാത 66 ലെ തിരുവനന്തപുരം – കൊല്ലം ജില്ലാഅതിർത്തിയായ കടമ്പാട്ടുകോണം എത്തിയപ്പോൾഅത്യന്തം ദുഖകരമായ അനുഭവമാണ് നേരിടേണ്ടി വന്നത്.അവിടെ ചെക്കിംഗ് പോയിന്റിൽ ഉണ്ടായിരുന്നആരോഗ്യ പ്രവർത്തകരോടും പോലീസ് അധികാരികളോടും എന്റെ യാത്രോദ്ദേശ്യവും ആരോഗ്യസ്ഥിതിയും അറിയിക്കുകയുണ്ടായി. സർക്കാർ നിർദ്ദേശിച്ച പ്രകാരം കാരണംബോധിപ്പിക്കുന്ന സത്യവാങ്മൂലവും കൈയില്‍ കരുതിയിരുന്നു.അത് നോക്കാന്‍ പോലും ഉദ്യോഗസ്ഥർക്ക്ശ്രമിച്ചില്ല.അതിൽ ഭൂരിഭാഗം പേർക്കും എന്റെ അവസ്ഥബോധ്യമാവുകയും അവർ ഒക്കെയും എന്നെ ആശുപത്രിയിലേക്ക് പോകാൻ അനുവദിക്കാനുംതയ്യാറായിരുന്നു. എന്നാൽ അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്. ഐ യുടെ ഭാഗത്ത്നിന്നും അപ്രതീക്ഷിതമായ പെരുമാറ്റമാണ് ഉണ്ടായത് . ഈ ആവശ്യം അകാരണമായിനിഷേധിക്കുകയും എന്റെ ശാരീരികാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും അതിന് അൽപം പോലുംശ്രദ്ധ നൽകാതെ ” നീ ഒരാശുപത്രിയിലും പോണ്ട, നിനക്കൊരു കുരുവുംഇല്ല” എന്ന് പറഞ്ഞ് എന്നോട് തിരികെ പോകാൻ അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. എന്റെ അതികഠിനമായ ശാരീരിക വേദനയും അടിയന്തിരവൈദ്യസഹായം വേണ്ട അവസ്ഥയും അദ്ദേഹത്തോട് കേണു പറഞ്ഞെങ്കിലും പ്രതികാരാത്മകമനോഭാവത്തോടെ “ഒരു കാരണവശാലും നീ ഈ അതിർത്തി കടന്ന് പോവില്ല എന്നുംപറ്റുമെങ്കിൽ നീ തിരുവനന്തപുരം മെഡി.കോളേജിൽ പോ” എന്നും ആക്രോശിക്കുകയുമാണുണ്ടായത്. തുടർന്നും ദയനീയമായി എന്റെഅവസ്ഥ ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ “എങ്കിൽ വണ്ടി സ്റ്റേഷനിലേക്ക് എടുക്ക്, അറസ്റ്റ് രേഖപ്പെടുത്താം ” എന്നും അദ്ദേഹം പറഞ്ഞു. മറ്റ് ജീവനക്കാരുടെ അഭിപ്രായം പരിഗണിക്കാനുംഅദ്ദേഹം തയ്യാറായിരുന്നില്ല. ഒരു നിവൃത്തിയുമില്ലാതെ എനിക്ക് തിരികെ പോകേണ്ടി വന്നു. തുടർന്ന്തർക്കിക്കാനോ സംസാരിക്കാനോ ഉള്ള ആരോഗ്യ സ്ഥിതി ഇല്ലായിരുന്നത് കൊണ്ട് എനിക്ക്തിരിച്ച് വീട്ടിലേക്ക് പോകുകയല്ലാതെ നിർവാഹമുണ്ടായിരുന്നില്ല. സർ,ഞാൻ നമ്മുടെ സമൂഹം നിലവിൽ അനുഭവിക്കുന്ന അത്യന്തം അപകടകരവുംമുൻപൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്തതുമായ ആരോഗ്യപ്രതിസന്ധിയെ പറ്റി പൂർണ ബോധ്യമുള്ളയാളാണ്. സർക്കാർ സംവിധാനങ്ങളുംആരോഗ്യവകുപ്പും നിയമപാലന വിഭാഗവും ഈ മഹാ വിപത്തിനെ തടയാൻ നാളിതുവരെ നൽകിയിട്ടുള്ളമുഴുവൻ നിർദ്ദേശങ്ങളും അൽപം പോലും തെറ്റിക്കാതെ പാലിച്ചു പോന്ന ഒരാളുമാണ്.അടിയന്തിര വൈദ്യസഹായം തേടാതെ ഒരു നിവൃത്തിയുമില്ലാത്ത ശാരീരിക സാഹചര്യത്തിലാണ്വൈദ്യസഹായം തേടാൻ തീരുമാനിച്ചതും ആശുപത്രിയിൽ പോകാൻ ശ്രമിച്ചതും. എന്നാൽ ഈ സംഭവംഎന്നെ അത്യധികമായി മാനസികമായി തളർത്തുകയാണുണ്ടായത്. രാവിലെ തന്നെ മറ്റൊരാശുപത്രിയിൽനിന്ന് എനിക്ക് വൈദ്യസഹായം തേടേണ്ടി വന്നു.എന്റെ ശാരീരികാവസ്ഥ മരണ കാരണം പോലുംആയേക്കാവുന്ന വിധം ഗുരുതരമായിരുന്നു എന്ന് അപ്പോഴാണ് ബോധ്യമായത്. പ്രകടമായ ശാരീരികലക്ഷണങ്ങൾ ദൃശ്യമായിട്ടു കൂടി എനിക്ക് ഈദുരനുഭവം നേരിടേണ്ടി വന്നെങ്കിൽ പ്രത്യക്ഷ ലക്ഷണങ്ങൾ കാണിക്കാത്ത ആന്തരികമായഅസുഖങ്ങളായിരുന്നുവെങ്കിൽ എന്താകുമായിരിക്കും നടപടി എന്നും ഞാൻ ആശങ്കപ്പെടുന്നു.എന്റെ ശാരീരികാവസ്ഥ ബോധ്യമാക്കുന്നചിത്രങ്ങളും തുടർന്ന് ഏറെ വൈകി മറ്റൊരാശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതിന്റെ രേഖകളും ഇതോടൊപ്പംസമർപ്പിക്കുന്നു.നിലവിൽ നമ്മുടെ നിയമപാലന സംവിധാനവും ആരോഗ്യപ്രവർത്തകരും പൊതുജനങ്ങൾക്കായി വിശ്രമമില്ലാതെ നടത്തുന്ന പ്രവർത്തനങ്ങളെ ഞാനുൾപ്പെടെയുള്ള ജനത അങ്ങേയറ്റംനന്ദിയോടെയും ആദരവോടെയുമാണ് വീക്ഷിക്കുന്നത്. അതൊന്നു കൊണ്ട് മാത്രമാണ് ആമഹാവിപത്തിനെ താരതമ്യേന നിയന്ത്രണാധീനമാക്കി നിലനിർത്താൻ കഴിയുന്നതെന്ന ഉത്തമബോധ്യവുമുണ്ട്. എന്നാൽ ഇത്തരം ദുരനുഭവങ്ങൾ ആ സൽപേരിനും പൊതുജനങ്ങളുടെ ആശ്രയമാണ്നിയമപാലക സംവിധാനം എന്ന ചിന്തയ്ക്കും അങ്ങേയറ്റം കോട്ടം വരുത്തുന്നതാണ്. അടിയന്തിരസഹായം വേണ്ട ഒരു രോഗിക്കും ഇനി ഇത്തരം ഒരുദുരനുഭവം ഉണ്ടാകരുത് എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നത് കൊണ്ടു മാത്രമാണ് ഈ പരാതിനൽകാൻ തുനിയുന്നത്. നിലവിലെ സാഹചര്യത്തിൽ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് പരാതി നൽകാനാവാത്ത അവസ്ഥ ആയതിനാലാണ് ഈ പരാതിഇ-മെയിൽ വഴി സമർപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണ നടപടികളോടുംപൂർണ്ണമായി സഹകരിക്കാം എന്നും ആദരവോടെ അറിയിക്കുന്നു. ആയതിനാൽ ഈ സംഭവം പരിശോധിച്ച് ആഉദ്യോഗസ്ഥനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് വിനയ പുരസ്സരംഅപേക്ഷിക്കുന്നു.കോസ്മോ ഹോസ്പിറ്റലില്‍ ചികിത്സിച്ച വിവരവുംശരീരത്തിൽ വന്ന പാടുകളും ഈ ഇമെയില്‍ കൂടെ ചേര്‍ക്കുന്നു.
എന്ന് വിശ്വാസപൂര്‍വ്വം
ശരത്ചന്ദ്രന്‍ ആര്
‍07/04/2020
തിരുവനന്തപുരം
കോപ്പി:1.ബഹു. ജില്ലാ കളക്ടർ തിരുവനന്തപുരം
2.ബഹു. ജില്ലാ കളക്ടർ കൊല്ലം
3.ബഹു. സൂപ്രണ്ട് ഓഫ് പോലീസ്, തിരുവനന്തപുരം

4.ബഹു. സൂപ്രണ്ട് ഓഫ് പോലീസ്, കൊല്ലം

Photo credit:

https://m.facebook.com/story.php?story_fbid=3328061047222400&id=100000556132853
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments