നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാം ശ്രമിച്ച കേസ് വഴിത്തിരിവിൽ; വീഴ്ത്തിയത് നിരവധി പെൺകുട്ടികളെ, രീതികൾ ഇങ്ങനെ

28

കഴിഞ്ഞ ദിവസം നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ പെൺകുട്ടികളെ വലയിൽ വീഴ്ത്തിയിരുന്നത് ആൾമാറാട്ടത്തിലൂടെ. സിനിമ, മോഡലിങ് രംഗത്തെ നടിമാരുടെ നമ്പർ കണ്ടെത്തി ഇവരെ ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിക്കും. പേരെടുത്ത കുടുംബക്കാരാണെന്നും ബിസിനസുകാരാണെന്നുമെല്ലാമാണ് ഇവർ ഇരകളെ അറിയിച്ചിരുന്നത്.

സിനിമയിൽ അവസരം വാങ്ങിനൽകാമെന്നറിയിക്കുന്നതോടെ ഇവരുടെ വലയിൽ ഭൂരിഭാഗം പെൺകുട്ടികളും വീഴും. ശേഷം സ്വർണക്കടത്ത് സംഘത്തിൽ ചേരാൻ പ്രലോഭിപ്പിക്കും.കമ്മിഷനായി വാഗ്ദാനംചെയ്യം. ഇതിൽ വീഴുന്നവരോട് സ്വർണക്കടത്ത് ബിസിനസിൽ തുക നിക്ഷേപിക്കാൻ പറയും. കൂടുതൽ പണം ഇതിലൂടെ സമ്പാദിക്കാമെന്ന് അറിയിക്കും. ശേഷം ശേഷം ബിസിനസിനായി പെൺകുട്ടികളിൽനിന്ന് സ്വർണവും പണവും വാങ്ങും. ഇതിനുശേഷം മുങ്ങുന്നതാണ് പ്രതികളുടെ രീതി. വലയിൽ വീണവരെ ലൈംഗികമായി ദുരുപയോഗം ചെയ്തതായും പ്രതികൾ അറിയിച്ചു.