HomeAround Keralaമയക്കുമരുന്നുമായി സീരിയല്‍ നടി അറസ്റ്റിൽ; പോലീസ് നടിയെ കുടുക്കിയത് തന്ത്രപരമായ ഈ നീക്കത്തിനൊടുവിൽ

മയക്കുമരുന്നുമായി സീരിയല്‍ നടി അറസ്റ്റിൽ; പോലീസ് നടിയെ കുടുക്കിയത് തന്ത്രപരമായ ഈ നീക്കത്തിനൊടുവിൽ

കൊച്ചിയില്‍ മയക്കുമരുന്നുമായി സീരിയല്‍ നടി പൊലീസ് പിടിയില്‍ എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത വൈകുന്നേരത്തോടെയാണ് എത്തിയത്. തിരുവനന്തപുരം സ്വദേശിനി അശ്വതി ബാബുവാണ് പിടിയിലായത്. നടിയുടെ ഡ്രൈവര്‍ ബിനോയ് എബ്രഹാമിനെയും പിടികൂടി. ഇവരില്‍ നിന്നും വിലകൂടിയ എംഡിഎംഎ ഇനത്തില്‍പ്പെട്ട മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു.

അശ്വതി ബാബു മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും വില്‍പ്പന നടത്തുന്നുവെന്നും പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെയാണ് കാക്കനാടുള്ള നടിയുടെ ഫ്‌ലാറ്റിലെത്തി തൃക്കാക്കര പൊലീസ് 3.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ബാഗ്ലൂരില്‍ നിന്നും ഡ്രൈവര്‍ ബിനോയ് വഴിയാണ് അശ്വതി മയക്കുമരുന്ന് കൊച്ചിയിലെത്തിച്ചിരുന്നത്.

വില്‍പ്പനക്ക് പുറമെ മൂന്ന് ദിവസത്തിലൊരിക്കല്‍ വീതം അശ്വതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. കൊച്ചിയിലെ ഡിജെ പാര്‍ട്ടികളടക്കമുള്ള ഉന്നത പാര്‍ട്ടികളില്‍ ഇത്തരം മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്നും സാധാരണ മയക്കുമരുന്നില്‍ നിന്നും വ്യത്യസ്തമായി 24 മണിക്കൂര്‍ വരെ ഇതിന്റെ ലഹരി നിലനില്‍ക്കുമെന്നും പൊലീസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments