കല്യാണത്തിന് എത്തിയ കുട്ടി അമിതമായി ഭക്ഷണം കഴിച്ചു; അമ്മയ്ക്ക് ബിൽ നൽകി വധുവിന്‍റെ അച്ഛൻ !

146

കല്യാണ സദ്യക്കിടെ കുട്ടികൾക്ക് അനുവദിച്ചതിലും അമിതമായ അളവിൽ ഭക്ഷണം കഴിച്ചതിന്‍റെ പേരിൽ കുട്ടിയുടെ അമ്മയ്ക്ക് വധുവിന്‍റെ അച്ഛൻ ബിൽ നൽകി. കഴിഞ്ഞ ദിവസം അമേരിക്കയിലാണ് സംഭവം.

മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ഭക്ഷണം വെവ്വേറെയാണ് സജ്ജീകരിച്ചിരുന്നത്. ഭക്ഷണം കഴിക്കാനെത്തിയ യുവതി തനിക്കും 16കാരനായ മകനും മുതിർന്നവർക്കുള്ള ഭക്ഷണം വാങ്ങുകയായിരുന്നു. വീട്ടിൽ മടങ്ങിയെത്തിയ യുവതിക്ക് വധുവിന്‍റെ വീട്ടിൽനിന്ന് ഫോൺ സന്ദേശം ലഭിച്ചു. ഭക്ഷണത്തിന് തങ്ങൾ നൽകിയതിലും അമിതമായ കാശ് കാറ്ററിങ്ങ് സർവ്വീസ് ഏജൻസി ഈടാക്കിയെന്നും, ഈ പണം നിങ്ങൾ നൽകണമെന്നുമായിരുന്നു വധുവിന്‍റെ അച്ഛൻ ആവശ്യപ്പെട്ടത്. കൂടാതെ അവർ നൽകേണ്ട പണത്തിന്‍റെ ബിൽ അയച്ചുനൽകുകയും ചെയ്തു. വിവാഹത്തിനെത്തിയ അതിഥികൾക്ക് ഭക്ഷണത്തിന് ബിൽ നൽകിയത് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.