HomeAround Keralaകാഞ്ഞിരപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അരുൺ എന്ന പ്രതിയെ പോലീസ് കുടുക്കിയത് കൃത്യമായ ഈ തന്ത്രം...

കാഞ്ഞിരപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അരുൺ എന്ന പ്രതിയെ പോലീസ് കുടുക്കിയത് കൃത്യമായ ഈ തന്ത്രം ഉപയോഗിച്ച് !

വിദ്യാര്‍ത്ഥിനിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കാഞ്ഞിരപ്പള്ളി കരിമ്പ്കയം സ്വദേശി അരുൺ സുരേഷാണ് പിടിയിലായത്. വെള്ളം ചോദിച്ചെത്തിയ പ്രതി വീട്ടിൽ കയറി പെൺകുട്ടിയെ പീ‍ഡിപ്പിച്ച ശേഷം ഇവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് സ്കൂൾ വിട്ട് പെൺകുട്ടി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. പെൺകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നാലെ വന്ന യുവാവ് ആദ്യം പെൺകുട്ടിയോട് വെള്ളം ചോദിക്കുകയും പിന്നീട് വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയുമായിരുന്നു. പ്രതി ഓടിരക്ഷപ്പെട്ടതിന് പിന്നാലെ പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. ഇവരെത്തി പെൺകുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

അന്യ സംസ്ഥാനത്തെ ആളാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പെൺകുട്ടിയിൽ നിന്നും ലഭിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കുകയും തുടർന്ന് പൊലീസ് നടത്തിയ കാര്യക്ഷമമായ അന്വേഷണവുമാണ് അക്രമം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴേക്കും പ്രതിയെ കുരുക്കാൻ സഹായിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments