HomeAround Keralaകുഴിമന്തിയിൽ എംഡിഎംഎ കലർത്തി  വിദ്യാർഥിനിയെ ലഹരിക്കടിമയാക്കി മാസങ്ങളോളം പീഡനം: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ 

കുഴിമന്തിയിൽ എംഡിഎംഎ കലർത്തി  വിദ്യാർഥിനിയെ ലഹരിക്കടിമയാക്കി മാസങ്ങളോളം പീഡനം: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ 

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തുടർച്ചയായി പീഡനത്തിന് ഇരയാക്കിയത് ഭക്ഷണത്തിൽ എംഡിഎംഎ കലർത്തി നൽകിയ ശേഷം. സംഭവത്തിൽ മലപ്പുറം വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെടുന്നത്. പെൺകുട്ടി പ്ലസ് വൺ വിദ്യാർഥിനിയായിരിക്കെ 2020 ആണ് സംഭവം. അബ്ദുൽ ഗഫൂർ പെൺകുട്ടിയുമായി പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം.

പെൺകുട്ടിയെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ച ശേഷം വാങ്ങിക്കൊടുക്കുന്ന ഐസ്ക്രീമിലും മന്തിയിലും എംഡിഎംഎ കലർത്തി നൽകി. പിന്നാലെ ലഹരി ചേർത്ത ഭക്ഷണത്തിനും രാസലഹരിക്കും പ്ലസ് വൺ വിദ്യാർഥിനി അടിമയായി.

ലഹരി നൽകിയ ശേഷം അബ്ദുൽ ഗഫൂർ പെൺകുട്ടിയെ തുടർച്ചയായി പീഡനത്തിന് ഇരയാക്കി. കഴിഞ്ഞ മാസം വരേയും ഇത് തുടർന്നു. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണാഭരണവും പ്രതി തട്ടിയെടുത്തിട്ടുണ്ട്.

കുടുംബത്തിൻ്റെ ഇടപെടൽ മൂലം പെൺകുട്ടിക്ക് ചികിത്സ നൽകിയതോടെ ലഹരിയിൽ നിന്ന് മോചിതയായി. പിന്നാലെ കോട്ടക്കൽ പൊലീസിൽ പരാതി നൽകിയതോടെ അബ്ദുൽ ഗഫൂറിനെ പോലീസ് പിടികൂടുകയായിരുന്നു.

 

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments