രാജ്യത്തെ നടുക്കി സൈക്കോ കില്ലറിന്റെ വെളിപ്പെടുത്തൽ; പറഞ്ഞ കാര്യങ്ങൾ കേട്ട് ഞെട്ടിത്തരിച്ച് പോലീസും ജനങ്ങളും

7

കാനഡയെ നടുക്കിയ കൊലപാതകങ്ങളുടെ സത്യം കണ്ടെത്തിയതോടെ വലിയ ഞെട്ടലാണ് രാജ്യം. ബ്രൂസ് മക് ആര്‍തര്‍ എന്ന 67കാരന്റെ വെളിപ്പെടുത്തലാണ് ക്രൂരകൊലപാതകങ്ങളുടെ ചുരുളഴിക്കുന്നത്. 2010 മുതല്‍ 2017 വരെ കാണാതായ സ്വവര്‍ഗപ്രണയികള്‍ ഉള്‍പ്പെടെ എട്ടുപേരെ കൊന്നതും അംഗച്ഛേദം വരുത്തി ഒളിപ്പിച്ചതും താനാണ് എന്നായിരുന്നു ആര്‍തറിന്റെ വെളിപ്പെടുത്തല്‍.

ബ്രൂസ് മക് ആര്‍തര്‍ എന്ന സീരിയല്‍ കില്ലറിലേക്കു പൊലീസ് എത്തിയത് ഇയാളുടെ സ്നേഹിതനും അവസാന ഇരയുമായ ആന്‍ഡ്രൂ കിന്‍സ്മാനില്‍നിന്നാണ്. 2017 ജൂണ്‍ 26ന് ആന്‍ഡ്രൂവിനെ കാണാതായി. പരാതി അന്വേഷിക്കുന്നതിനിടെ വീട്ടില്‍ പരിശോധന നടന്നു. ആ ദിവസത്തെ കലണ്ടറില്‍ ‘ബ്രൂസ്’ എന്നു കുറിച്ചിട്ടതു പൊലീസ് ശ്രദ്ധിച്ചു. ഈ തുമ്ബു പിടിച്ചാണ് അന്വേഷണം ബ്രൂസ് മക് ആര്‍തറിലെത്തിയത്.

മികച്ച ലാന്‍ഡ്സ്കേപ്പര്‍ ആയി അറിയപ്പെട്ടിരുന്ന ബ്രൂസ് 40 വയസ്സുവരെ തന്റെ ലൈംഗികാഭിമുഖ്യത്തെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല. 1997ല്‍ പെട്ടെന്നൊരു ദിവസം ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ച്‌ ഒഷാവയിയില്‍നിന്നു ടൊറന്റോയിലേക്കു താമസം മാറുകയായിരുന്നു. പിന്നീടു ടൊറന്റോയിലെ സ്വവര്‍ഗാനുരാഗ സമൂഹത്തില്‍ പേരെടുത്തു. 2001ലാണ് ബ്രൂസ് ആദ്യമായി നിയമത്തിനു മുന്നിലെത്തിയത്. ഒരു ആണ്‍വേശ്യയെ ഇരുമ്ബുപൈപ്പു കൊണ്ട് അടിച്ചെന്നായിരുന്നു കേസ്. മാപ്പപേക്ഷിച്ചതോടെ ജയിലില്‍ കിടക്കാതെ ബ്രൂസ് പുറത്തിറങ്ങി. ഇതിനുശേഷം ഏട്ടോളം പേരെ കൊന്നതായിട്ടാണ് ഇയാളുടെ വെളിപ്പെടുത്തല്‍.