HomeAround Keralaവിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാർക്ക് ഇനി എട്ടിന്റെ പണി: പുതിയ തീരുമാനങ്ങൾ ഇങ്ങനെ:

വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാർക്ക് ഇനി എട്ടിന്റെ പണി: പുതിയ തീരുമാനങ്ങൾ ഇങ്ങനെ:

വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്ക് മൂക്കുകയറുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. ഇനി ബസ്സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളെ വരി നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള ദ്രോഹങ്ങള്‍ ചെയ്യുന്ന കണ്ടക്ടറുടെയും ഡ്രൈവറുടെയും ലൈസന്‍സും വേണ്ടിവന്നാല്‍ ബസുകളുടെ പെര്‍മിറ്റും റദ്ദാക്കാനാണ് നീക്കം. വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം ഉറപ്പാക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് കളക്ടര്‍ എസ്. സാംബശിവറാവു കര്‍ശന നിര്‍ദ്ദേശങ്ങള്‍.

യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍

ഇനിമുതല്‍ യാത്രാ ആനുകൂല്യത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ബസ് ജീവനക്കാരുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഉപദ്രവവും ഉണ്ടാകരുത്
മറ്റ് യാത്രക്കാരെ കയറ്റിയശേഷം മാത്രം വിദ്യാര്‍ഥികളെ കയറ്റുന്നത് അനുവദിക്കില്ല
ബസില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ട്
മുതിര്‍ന്ന പൗരന്മാര്‍ കഴിഞ്ഞാല്‍ പരിഗണന നല്‍കേണ്ടത് വിദ്യാര്‍ഥികള്‍ക്ക്
വിദ്യാര്‍ത്ഥികളെ സ്റ്റാന്‍ഡില്‍ വരി നിര്‍ത്തുന്നത് ഉള്‍പ്പെടെ തെളിവുസഹിതം പരാതി ലഭിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും
കണ്ടക്ടറാണ് കുറ്റക്കാരനെങ്കില്‍ അദ്ദേഹത്തിന്റെയും ഡ്രൈവറാണെങ്കില്‍ അദ്ദേഹത്തിന്റെയും ലൈസന്‍സ് തെറിക്കും
ഒരു ബസുടമയ്ക്കെതിരെ മൂന്നുതവണ പരാതി കിട്ടിയാല്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കും
വിദ്യാര്‍ഥികള്‍ ബസില്‍ കയറിയ ശേഷം മാത്രമെ പാസുകള്‍ പരിശോധിക്കാന്‍ പാടുള്ളൂ.
എല്ലാ ആര്‍.ടി.ഒ. ഓഫീസുകളിലും പാസ് കൗണ്ടറുകള്‍ വേണം. അവ ബുധന്‍, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കണം.
ഈ വര്‍ഷത്തെ പാസുകള്‍ ലഭിക്കുന്നതുവരെ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞവര്‍ഷത്തെ പാസുകള്‍ ഉപയോഗിക്കാം.
പാസുകള്‍ നല്‍കുന്നതിന് കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ എല്ലാ ദിവസവും കൗണ്ടര്‍ പ്രവര്‍ത്തിക്കണം.
വടകര ഭാഗത്തുള്ള കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ യാത്ര ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് പാസ് നല്‍കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments