HomeAround Keralaജനങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങി; അഞ്ചു ദിവസംകൊണ്ട് നാല്പതുലക്ഷം സമാഹരിച്ച് പ്രീതയ്ക്ക് വീട് തിരികെ നൽകി

ജനങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങി; അഞ്ചു ദിവസംകൊണ്ട് നാല്പതുലക്ഷം സമാഹരിച്ച് പ്രീതയ്ക്ക് വീട് തിരികെ നൽകി

ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ല്‍ സ​മാ​ഹ​രി​ച്ച തു​ക​യു​മാ​യെ​ത്തി പ്രീ​ത ഷാ​ജി ഹൈ​കോ​ട​തി നി​ര്‍​ദേ​ശി​ച്ച പ​ണം അ​ട​ച്ചു. ലേ​ലം റ​ദ്ദാ​ക്കി​ ഹൈ​കോ​ട​തി എ​ച്ച്‌ഡിഎ​ഫ്​സി ബാ​ങ്കി​ന്​ ന​ല്‍​കാ​ന്‍ ആ​വ​ശ്യ​​പ്പെ​ട്ട 43,51,362.85 രൂ​പ​യും ലേ​ലം കൊ​ണ്ട​യാ​ള്‍​ക്ക്​ ന​ല്‍​കാ​ന്‍ പ​റ​ഞ്ഞ 1,89,000 രൂ​പ​യും പ​ലി​ശ​ര​ഹി​ത വാ​യ്​​പ​യാ​യി ജ​ന​ങ്ങ​ള്‍ അ​ഞ്ച്​ ദി​വ​സം​കൊ​ണ്ട്​ സ​മാ​ഹ​രി​ച്ച്‌​ ന​ല്‍​കി​യ പ​ണം ഉ​പ​യോ​ഗി​ച്ച്‌​ ഡി​മാ​ന്‍​ഡ്​ ഡ്രാ​ഫ്​​ടാ​യി ന​ല്‍​കു​ക​യാ​യി​രു​ന്നു.

കി​ട​പ്പാ​ടം തി​രി​കെ കി​ട്ടാ​ന്‍ സ​ഹാ​യം ന​ല്‍​കി​യ ജ​ന​ങ്ങ​ളോ​ട്​ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും അ​വ​ര്‍ ന​ല്‍​കി​യ പ​ണം ഉ​ട​ന്‍ തി​രി​കെ ന​ല്‍​കു​മെ​ന്നും ഇ​തൊ​ര​റി​യി​പ്പാ​യി ക​ണ​ക്കാ​ക്കി തു​ട​ര്‍​ന്നാ​രും അ​ക്കൗ​ണ്ടി​ലേ​ക്ക്​ പ​ണം നി​ക്ഷേ​പി​ക്ക​രു​തെ​ന്നും പ്രീ​ത ഷാ​ജി​യും സ​മ​ര​സ​മി​തി നേ​തൃ​ത്വ​വും പ്ര​സ്​​താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. എ​ച്ച്‌ഡിഎ​ഫ്സി ബാ​ങ്കി​ന്റെ സ്​​റ്റാ​ന്‍​ഡി​ങ്​ കൗ​ണ്‍​സി​ല്‍ (അ​ഭി​ഭാ​ഷ​ക​ന്‍) സൗ​ഹാ​ര്‍​ദ​പൂ​ര്‍​വം ഡി.​ഡി വാ​ങ്ങി. എ​ന്നാ​ല്‍, പ്രീ​ത ഷാ​ജി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ നേ​രി​ട്ട്​ ഭൂ​മി ലേ​ലം​കൊ​ണ്ട ര​തീ​ഷ്​ നാ​രാ​യ​ണ​ന്റെ അ​ഭി​ഭാ​ഷ​ക​ന്​ കൈ​മാ​റി​യ ഡിഡി കൈ​പ്പ​റ്റി​യി​ല്ല. ത​ങ്ങ​ള്‍ തു​ക കൈ​പ്പ​റ്റി​ല്ലെ​ന്നും കോ​ട​തി​യി​ല്‍ കെ​ട്ടി​വ​ച്ചാ​ല്‍ മ​തി​യെ​ന്നു​മാ​യി​രു​ന്നു​ അ​ഭി​ഭാ​ഷ​ക​ന്റെ പ്ര​തി​ക​ര​ണം.

വാ​യ്​​പ​യെ​ടു​ത്ത്​ തി​രി​കെ അ​ട​ക്കാ​തെ കേ​സ്​ അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്​​ത സാ​ജ​​ന്റെ കു​ടും​ബം ഹൈ​കോ​ട​തി വി​ധി​ച്ച തു​ക വാ​യ്​​പ​യെ​ടു​ത്ത്​ ന​ല്‍​കാ​മെ​ന്ന്​ സി.​പി.​എം ജി​ല്ല നേ​തൃ​ത്വ​ത്തിന്റെ മ​ധ്യ​സ്​​ഥ​ത​യി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ഉ​റ​പ്പു​ത​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തി​നാ​യി പ​ണം ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യി അ​റി​യാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്നും സ​ര്‍​ഫാ​സി വി​രു​ദ്ധ ജ​ന​കീ​യ പ്ര​സ്​​ഥാ​നം ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. പ്രീ​ത ഷാ​ജി​യും കു​ടും​ബ​വും ഇ​പ്പോ​ഴും തെ​രു​വി​ലാ​ണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments