HomeAround Keralaസുഹൃത്തിനെ പറ്റിക്കാൻ പ്രാങ്ക് ചെയ്യുന്നതിനിടെ സംഭവിച്ചത് ഗുരുതര പിഴവ്; യുവാവിന് ദാരുണാന്ത്യം !

സുഹൃത്തിനെ പറ്റിക്കാൻ പ്രാങ്ക് ചെയ്യുന്നതിനിടെ സംഭവിച്ചത് ഗുരുതര പിഴവ്; യുവാവിന് ദാരുണാന്ത്യം !

സുഹൃത്തിനെ പറ്റിക്കാന്‍ പ്രാങ്ക് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കാര്‍ ദേഹത്ത് കയറി 46കാരന്‍ മരിച്ചു. അയര്‍ലന്‍ഡിലെ മയോ സ്വദേശിയും രണ്ട് കുട്ടികളുടെ പിതാവുമായ അലന്‍ കാലഗന്‍ (46) ആണ് മരിച്ചത്. ഭാര്യ ഷാരോണിനും മക്കള്‍ക്കും ഒപ്പം സാന്‍ ഫ്രാന്‍സിസ്കോയില്‍ താമസിക്കുന്ന അലന്‍ കുടുംബസമേതം അവധിക്കാലം ആഘോഷിക്കാന്‍ അയര്‍ലന്‍ഡില്‍ തിരിച്ചെത്തിയപ്പോഴാണ് ദാരുണാപകടം. കോ മയോയിലെ ആക്കില്‍ ദ്വീപില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.15 ഓടെയാണ് സംഭവമെന്ന് ഐറിഷ് മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവ ദിവസം രാത്രി സുഹൃത്തുക്കള്‍ പാര്‍ട്ടി നടത്തിയിരുന്നു. എന്നാല്‍, ഇതിനിടെ അലന്‍ പുറത്തിറങ്ങി. തുടര്‍ന്ന് അദ്ദേഹത്തെ തെരഞ്ഞ് സുഹൃത്ത് കാറില്‍ വരുമ്ബോഴാണ് സംഭവം.

സുഹൃത്തിനെ ഞെട്ടിക്കാന്‍ അലന്‍ തമാശക്ക് റോഡില്‍ കിടന്നതായിരുന്നു. ഇത് ശ്രദ്ധയില്‍​പെടാതിരുന്ന സുഹൃത്ത് ഓടിച്ച വാഹനം അലനെ ഇടിച്ച്‌ ദേഹത്ത്കൂടെ കയറിയിറങ്ങിയതാകാമെന്ന് പൊലീസ് പറഞ്ഞു. ഇരുവരും നല്ല പരിചയക്കാരാണെന്നും ഡ്രൈവര്‍ നിരപരാധിയാണെന്നും പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ അലനെ ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കനായില്ല. അലന്റെ സ്വകാര്യ സംസ്‌കാരം ഇന്ന് ഷാനന്‍ ശ്മശാനത്തില്‍ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments