പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ യുവതിയുടെ മുന്നില്‍ അശ്‌ളീല പ്രദർശനം; പോലീസുകാരന്റെ വീഡിയോ വൈറൽ; ഒടുവിൽ മുട്ടൻ പണിയും !

24

പരാതി നല്‍കാനെത്തിയ യുവതിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്ത പോലീസുകാരന് സസ്പെന്ഷൻ. യുപിയിലെ ബട്ടാണി പൊലീസ് സ്റ്റേഷനിലെ എസ് എച്ച്‌ ഒ ബിഷിമ് പാല്‍ സിംഗാണ് കഥയിലെ വില്ലൻ. ഇത് യുവതി ഫോണില്‍ ചിത്രീകരിച്ച്‌ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുളളില്‍ തന്നെ പൊലീസുകാരന്റെ ലീലാവിലാസങ്ങള്‍ വൈറലായി. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിന് മുമ്ബും ഈ പൊലീസുകാരന് എതിരെ സമാനമായ നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴായി പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് ഇത്തരം അനുഭവം ഉണ്ടായതിനെ തുടര്‍ന്നാണ് യുവതി ചിത്രങ്ങള്‍ പകര്‍ത്താന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തതായും തുടര്‍ നടപടികള്‍ കെെക്കൊള്ളുമെന്നും ഡിയോറിയ എസ് പി അറിയിച്ചു.