മുഖ്യമന്ത്രിയുടെ ഭാര്യയെയും വിടാതെ തട്ടിപ്പുകാർ ! 23 ലക്ഷം അതിവിദഗ്ധമായി തട്ടിപ്പ് നടത്തിയ രീതി ഇതാ:

157

പഞ്ചാബ് മുഖ്യമന്ത്രിയുമായ അമ്‍രീന്ദർ സിങ്ങിന്റെ ഭാര്യ പ്രീനീത് കൗർ അടുത്തിടെ സാമ്പത്തിക തട്ടിപ്പിന് ഇരയായി. തട്ടിപ്പുകാർക്ക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തിയതിനെ തുടർന്നാണ് പ്രീനീത് കൗറിൽ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്തത്.

അടുത്തിടെ, കൗർ പാർലമെന്റിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോഴാണ് ദേശസാൽകൃത ബാങ്കിലെ ജീവനക്കാരൻ എന്ന പേരിൽ തട്ടിപ്പുകാരന്റെ ഫോൺ കോൾ എത്തിയത്.

മാസ ശമ്പളം അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കുന്നതിന് ചില ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യമാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാരൻ വിളിച്ചത്. തുടർന്ന് കൗറിന്റെ അക്കൗണ്ട് നമ്പർ, എ‌ടി‌എം കാർഡ് വിശദാംശങ്ങൾ‌, ഒറ്റത്തവണ പാസ്‌വേഡ് (ഒ‌ടി‌പി) എന്നിവ ആവശ്യപ്പെട്ടു. പിന്നീട് ബാങ്കിൽ നിന്ന് എസ്എംഎസ് ലഭിച്ചപ്പോഴാണ് അക്കൗണ്ടിൽ നിന്ന് 23 ലക്ഷം രൂപ ഡെബിറ്റ് ചെയ്ത വിവരം അറിയുന്നത്.