HomeAround KeralaPathanamthittaജെസ്‌നയുടെ തിരോധാനം; അന്വേഷണം ആ ആറു യുവാക്കളിലേക്ക്; പലരും പറഞ്ഞിട്ടും ഉപേക്ഷിക്കാത്ത സൗഹൃദം വിനയായോ? ആ...

ജെസ്‌നയുടെ തിരോധാനം; അന്വേഷണം ആ ആറു യുവാക്കളിലേക്ക്; പലരും പറഞ്ഞിട്ടും ഉപേക്ഷിക്കാത്ത സൗഹൃദം വിനയായോ? ആ ഫോൺ സംഭാഷണം പറയുന്നത്…..

ജെസ്‌നയെപ്പറ്റിയുള്ള അന്വേഷണം ആറു യുവാക്കളിലേക്ക് കേന്ദ്രീകരിക്കുന്നതായി സൂചന. മുണ്ടക്കയത്തിനു സമീപമുള്ള ചോറ്റി, കോരുത്തോട്, കരിനിലം എന്നിവിടങ്ങളിലുള്ള യുവാക്കളുടെ സംഘത്തെക്കുറിച്ചുള്ള സൂചന ജെസ്‌നയുടെ ഫോണ്‍ കോളുകളില്‍ നിന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയത്. ജെസ്‌നയെ കാണാതായ ദിവസം മുതല്‍ തൊട്ടടുത്ത ദിവസങ്ങളിലും ഈ ആറു യുവാക്കള്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് ഇവരെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്. ഇവരിലെ ചിലര്‍ക്ക് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

കാണാതായതിനു തലേ ദിവസം ജെസ്‌ന ആണ്‍ സുഹൃത്തിനെ ഏഴു തവണ വിളിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കാണാതാകുന്ന ദിവസം രാവിലേയും ഈ സുഹൃത്തുമായി പത്തുമിനിറ്റ് സംസാരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് ജെസ്‌നയ്ക്ക് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments