ആറു വയസുകാരിയോട് മാതാപിതാക്കളുടെ കൊടുംക്രൂരത; ഒടുവിൽ കൊന്നു കുഴിച്ചുമൂടി; സമാനതകളില്ലാത്ത ക്രൂരത അരങ്ങേറിയതിനു പിന്നിലെ കാരണം…..

111

ആറു വയസുകാരിയായ മകളെ മാതാപിതാക്കള്‍ കൊന്ന് കുഴിച്ചു മൂടി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. മകളെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ വീടിനുള്ളില്‍ തന്നെ കുഴിച്ചുമൂടുകയായിരുന്നു. മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ ആറു വയസുകാരിയായ താരയെ കൊലപ്പെടുത്തിയത്. കുട്ടി ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലായിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണം സംഭവിച്ചത് ശ്വാസം മുട്ടിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

പെണ്‍കുട്ടിയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചുമൂടിയാല്‍ അടുത്ത കുട്ടിക്ക് ആരോഗ്യമുണ്ടാകുമെന്നായിരുന്നു മന്ത്രവാദിയുടെ ഉപദേശം. ഇതേ തുടര്‍ന്നാണ് പിതാവ് ആനന്ദ്പാലും ഭാര്യയും ചേര്‍ന്ന് ക്രൂരകൃത്യം നടത്തിയത്. പെണ്‍കുട്ടിക്ക് പോഷകാഹാരക്കുറവ് മൂലം പലവിധ രോഗങ്ങളുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.

കുട്ടിയെ കാണാതായതില്‍ സംശയം തോന്നിയ അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ആനന്ദ് പാലിന്റെ വീട്ടിലെത്തിയ പോലീസ് സംഘം അഴുകിയ നിലയില്‍ താരയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
താരയുടെ അമ്മയ്ക്ക് അവളോട് ഇഷ്ടമില്ലായിരുന്നുവെന്നും കുട്ടിയെ കുഴിച്ച്‌ മൂടിയ സ്ഥലത്ത് അമ്ബലം പണിയാന്‍ പദ്ധതിയിട്ടിരുന്നതായും താരയുടെ മുത്തശ്ശി പോലീസിനോട് പറഞ്ഞു. കുട്ടിക്ക് ധാരാളം മരുന്നുകള്‍ വാങ്ങി നല്‍‌കിയിരുന്നെങ്കിലും ആരോഗ്യം മെച്ചപ്പെട്ടില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.