HomeAround KeralaPalakkadവീട്ടമ്മയെ പീഡിപ്പിച്ച ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങി വനിത നേതാവ്; മണ്ണാർക്കാട്ട് പിന്നീട് നടന്നത്......

വീട്ടമ്മയെ പീഡിപ്പിച്ച ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങി വനിത നേതാവ്; മണ്ണാർക്കാട്ട് പിന്നീട് നടന്നത്……

മണ്ണാര്‍ക്കാട്ടെ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാന്‍ പാര്‍ട്ടിയിലെ തന്നെ വനിതാ നേതാവ് ഇടപെട്ടതായി ആക്ഷേപം. കേസില്‍ അറസ്റ്റിലായ സി.പി.എം കൊടയ്ക്കാട് ബ്രാഞ്ച് സെക്രട്ടറി വിജേഷുമായി അടുപ്പമുള്ള മഹിളാ അസോസിയേഷന്‍ നേതാവിനെതിരെയാണ് പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപം ഉയരുന്നത്.ഇന്നെലയാണ് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ നാട്ടുകല്‍ പൊലീസ് വിജേഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കേസില്‍ നിന്നൊഴിവാക്കാന്‍ വനിതാ തേതാവ് ഒത്തുതീര്‍പ്പ് ശ്രമം നടത്തിയെന്നാണ് ആരോപണം.

അറസ്റ്റ് വിവരം അറഞ്ഞ് സ്റ്റേഷനിലെത്തിയ മഹിളാ അസോസിയേഷന്‍ ജില്ലാ ഭാരവാഹിയായ നേതാവ് മണിക്കൂറുകളോളം അവിടെ കാത്തിരുന്നു. സംഭവം പാര്‍ട്ടിക്കുള്ളില്‍ വിവാദമായതോടെ ഇന്നലെ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തു. ഏരിയാ കമ്മിറ്റി അംഗം കൂടിയായ വനിതാ നേതാവിനെതിരെ നടപടി വേണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. വനിതാ നേതാവ് സ്റ്റേഷനിലെത്തിയത് ലോക്കല്‍ കമ്മിറ്റിയോ ഏരിയാ കമ്മിറ്റിയോ അറിയാതെയായിരുന്നു കമ്മിറ്റി വിലയിരുത്തി. പി.കെ. ശശി എം.എല്‍.എയ്‌ക്കെതിരായ പരാതിയുയര്‍ന്ന മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിക്ക് കീഴിലാണ് ഈ സംഭവവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments