ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ കേരളത്തിൽ സജീവം: കോളേജ് കുട്ടികൾ മുതൽ ഇരകൾ ! ഞെട്ടിക്കുന്ന റിപ്പോർട്ട്‌

140

ഒരിടവേളയ്‌ക്കുശേഷം ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ വീണ്ടും കേരളത്തിൽ സജീവമാകുന്നതായി വിവരം. ഡേറ്റിംഗ് സൈറ്റെന്ന പേരിൽ അവിഹിത ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഓൺലൈൻ സൈറ്റുകൾ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

കോളേജ് വിദ്യാർത്ഥികൾ മുതൽ ചലച്ചിത്ര നടിമാർ വരെ ഇത്തരം വെബ്‌സൈ​റ്റുകളുടെ ചൂഷണത്തിനു ഇരയാകുന്നു എന്നാണ് സൈബർ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് സൈബർ വിഭാഗം. വിദേശ സെർവറുകളിലാണ് ഇത്തരം സൈറ്റുകളുടെ പ്രവർത്തനം എന്നതാണ് അധികൃതരെ കുഴക്കുന്നത്.

നിയമപ്രകാരം പെൺവാണിഭം പ്രോത്സാഹിപ്പിക്കുന്നത് ക്രിമിനൽ കു​റ്റമാണ്. എഫ്‌.ഐ.ആർ രജിസ്​റ്റർ ചെയ്ത് അന്വേഷണത്തിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ കമ്മിഷൻ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത സ്കൂൾകുട്ടികളെ വരെ പെൺവാണിഭത്തിന് നൽകാമെന്ന് പോലും മൊബൈൽ ആപ്ലിക്കേഷൻ വഴി അവകാശപ്പെടുന്നുണ്ട്. ഈ ആപ്ലിക്കേഷനും സമാനമായ വെബ്, മൊബൈൽ ആപ്ലിക്കേഷനുകളും ഉടനടി തടയാൻ ഡിസിഡബ്ല്യു ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.