ഓൺലൈനായി ഡ്രൈവിംഗ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി ! സൂക്ഷിക്കൂ, അല്ലെങ്കിൽ നിങ്ങൾക്കും ഇതേ അവസ്ഥ വരാം !

148

ഓണ്‍ലൈനായി ഒരു കാര്യം ചെയ്യ്ത് അവസാനഘട്ടത്തില്‍ സംഭവിക്കുന്നത് പണമടച്ചുകഴിഞ്ഞാല്‍ അക്കൗണ്ടില്‍ നിന്നും കൂടുതല്‍ പണം നഷ്ടപെടുന്ന ഒരവസ്ഥയാണ്. ഇതുമൂലം ഇപ്പോള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുവാന്‍ തന്നെ ആളുകള്‍ ഭയപ്പെടുന്നു.അടുത്തിടെയായി ഓണ്‍ലൈനായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ശ്രമിച്ച യുവാവിന്‍റെ പണം നഷ്ട്ടപ്പെട്ടു. ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനായി ഇന്റര്‍നെറ്റില്‍ തെരഞ്ഞപ്പോള്‍ ലഭിച്ച വ്യാജ നമ്ബറില്‍ ബന്ധപ്പെട്ട യുവാവിന് 89,993 രൂപയാണ് അക്കൗണ്ടില്‍ നിന്നും നഷ്ടമായത്.

ബെംഗളൂരു വൈറ്റ്ഫീല്‍ഡില്‍ താമസിക്കുന്ന ഐ.ടി ജീവനക്കാരനാണ് ഇയാള്‍. ഈ സൈബര്‍ കുറ്റകൃത്യത്തിന്റെ ഫലമായി നവംബര്‍ 26 ന് ഇയാള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഓണ്‍ലൈനില്‍ പുതുക്കാന്‍ ശ്രമിച്ചപ്പോള്‍ ഏതാണ്ട് ഒരു ലക്ഷം രൂപയാണ് തട്ടിപ്പ് വഴി നഷ്ട്ടമായത്. ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിനായി കെആര്‍ പുരം ആര്‍ടിഒയുടെ നമ്ബര്‍ തെരഞ്ഞപ്പോഴാണ് 8144910621 എന്ന ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ ഇയാള്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്ത വ്യക്തി താന്‍ ആര്‍ടിഒ ജീവനക്കാരനാണെന്നും 10 മിനിട്ടുള്ളില്‍ ലൈസന്‍സ് പുതുക്കാന്‍ സഹായിക്കാമെന്ന് പറയുകയുമായിരുന്നുവെന്ന് തട്ടിപ്പിനിരയായ യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

ആദ്യം ഫോണില്‍ ഒരു ഒടിപി വരുമെന്നും അത് അയച്ചുതരണമെന്നും അതിനു ശേഷം ഒരു വെബ് ലിങ്ക് കൂടി അയക്കുമെന്നും അതില്‍ ചോദിക്കുന്ന വിവരങ്ങള്‍ നല്‍കണമെന്നും അപ്പുറത്തുള്ള വ്യക്തി പറഞ്ഞു. ഒടിപിയും ലിങ്കും അയച്ചതോടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയെന്നു കരുതിയെങ്കിലും 24 മണിക്കൂറിനു ശേഷം ഗൂഗിള്‍ പേ വഴി പണം നഷ്ടമാവുകയായിരുന്നുവെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയില്ലെന്നും എങ്ങനെയാണ് തട്ടിപ്പിനിരയായതെന്ന് അറിയില്ലെന്നും യുവാവ് പറയുന്നു. ആദ്യമയച്ച ഒടിപി വഴി ഗൂഗിള്‍ പേ അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കാമെന്നും അതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഈ തട്ടിപ്പ് സംഘത്തിന് ലഭിച്ചിരിക്കാമെന്നുമാണ് പൊലീസ് പറയുന്നത്.