വെറും ഒരുമാസം സവാള കച്ചവടം ചെയ്ത ഈ കൃഷിക്കാരന്റെ ഇപ്പോഴത്തെ നില അറിയാമോ?

137

ഒരു മാസം മുമ്പ് കൃഷി നഷ്ടത്തിലായി കടം കയറിയ മല്ലികാര്‍ജുന ഇപ്പോൾ കോടിശ്വരനാണ്. 42കാരനായ മല്ലികാര്‍ജുന ഒരുമാസം കൊണ്ടാണ് കോടിപതിയായത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിള നശിച്ചതിലൂടെയും വില താഴ്ന്നതിലൂടെയും കടം കയറി എങ്കിലും വീണ്ടും ബാങ്ക് ലോണെടുത്ത് ഉള്ളി കൃഷി ചെയ്തു. എന്നാല്‍, കുതിച്ചുയർന്ന ഉള്ളിവില മല്ലികാര്‍ജുനയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ഉള്ളിവില എനിക്കും എന്റെ കുടുംബത്തിനും ഭാഗ്യം കൊണ്ടുവന്നു. ഈ വിള കൂടി നശിച്ചിരുന്നു എങ്കിൽ ജീവനൊടുക്കേണ്ടി വരുമായിരുന്നു. 15 ലക്ഷം മുതല്‍മുടക്കിയാണ് കൃഷി ഇറക്കിയത്. ഉള്ളി വില കിലോയ്ക്ക് 200 രൂപയിലെത്തിയ സമയത്താണ് 240 ടണ്‍ ഉള്ളി വിളവെടുത്തത്.

അഞ്ച് ലക്ഷം വരെ ലാഭം കിട്ടുമെന്നായിരുന്നു പ്രതീക്ഷ, എന്നാല്‍ ഒരു കോടിയിലേറെ ലാഭം കിട്ടി. കടമെല്ലാം വീട്ടണം. പിന്നെ ഒരു വീടു പണിയണം. കൃഷി വ്യാപിപ്പിക്കുന്നതിനായി കുറച്ച് ഭൂമിയും വാങ്ങണമെന്ന് മല്ലികാര്‍ജുന പറഞ്ഞു.