കേരളത്തിൽ തരംഗമായി ‘വൺ ഇന്ത്യ വൺ പെൻഷൻ’ ക്യാമ്പയിൻ; ഇതുവരെ അഞ്ചുലക്ഷത്തോളം അംഗങ്ങൾ

73

സാ​​ർ​​വ​​ത്രി​​ക പെ​​ൻ​​ഷ​​ൻ എ​​ന്ന ആ​​ശ​​യ​​ത്തി​​നാ​​യി രൂ​​പം​​കൊ​​ണ്ട ‘വ​​ൺ ഇ​​ന്ത്യ വ​​ൺ പെ​​ൻ​​ഷ​​ൻ’ കൂട്ടായ്മ ശക്തമാകുന്നു. ചു​​രു​​ങ്ങി​​യ​​കാ​​ലം​​കൊ​​ണ്ട് അ​​ഞ്ചു ല​​ക്ഷ​​ത്തോ​​ളം​​പേ​​ർ അം​​ഗ​​ങ്ങ​​ളാ​​യി മാ​​റി​​യ​​തോ​​ടെ വ​​ലി​​യ ആ​​വേ​​ശ​​മാ​​ണ് ജനങ്ങളിൽ ഇത് സൃഷ്ടിച്ചിരിക്കുന്നത്. 60 വയസ്സ് പൂര്‍ത്തിയായ സകല ഇന്ത്യാക്കാര്‍ക്കും പതിനായിരം രൂപ വീതം മാസം പെന്‍ഷന്‍ കിട്ടണമെന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്. വ​​ൺ ഇ​​ന്ത്യ വ​​ൺ പെ​​ൻ​​ഷ​​ൻ എ​​ന്ന സം​​വി​​ധാ​​നം നി​​ല​​വി​​ൽ വ​​രു​​ന്ന​​തി​​ലൂ​​ടെ രാ​​ജ്യ​​ത്തെ സ​​മ്പ​​ദ്‌​​വ്യ​​വ​​സ്ഥ​​യി​​ൽ വ​​ൻ​​കു​​തി​​ച്ചു​​ചാ​​ട്ടം ഉ​​ണ്ടാ​​കും. എ​​ല്ലാ മാ​​സ​​വും പെ​​ൻ​​ഷ​​ൻ ല​​ഭി​​ക്കു​​മെ​​ന്ന​​തി​​നാ​​ൽ ഈ ​​പ​​ണം മാ​​ർ​​ക്ക​​റ്റി​​ലേ​​ക്കി​​റ​​ങ്ങും. ജ​​ന​​ങ്ങ​​ളു​​ടെ ക്ര​​യ​​ശേ​​ഷി കൂ​​ടു​​ന്ന​​തോ​​ടെ കൂ​​ടു​​ത​​ൽ ബി​​സി​​ന​​സു​​ക​​ളും സം​​രം​​ഭ​​ങ്ങ​​ളും തു​​ട​​ങ്ങും. കു​​ടി​​ൽ​​വ്യ​​വ​​സാ​​യ​​ങ്ങ​​ൾ വ​​ള​​ർ​​ച്ച പ്രാ​​പി​​ക്കും. മൂ​​ല്യ​​വ​​ർ​​ധി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ൾ കൂ​​ടു​​ത​​ലാ​​യി ഉ​​ത്പാ​​ദി​​പ്പി​​ക്ക​​പ്പെ​​ടും. ചെ​​റു​​കി​​ട മേ​​ഖ​​ല​​യി​​ലാ​​ക​​മാ​​നം ഉ​​ണ​​ർ​​വു​​ണ്ടാ​​കും. അ​​തി​​നാ​​ൽ നാ​​ലു മാ​​സ​​ങ്ങ​​ൾ​​ക്കൊ‌​​ണ്ടു​​ത​​ന്നെ വി​​ത​​ര​​ണം​​ ചെ​​യ്യ​​പ്പെ​​ട്ട പണത്തിന്റെ നി​​കു​​തി സ​​ർ​​ക്കാ​​രി​​ലേ​​ക്കു തി​​രി​​കെ​​യെ​​ത്തും. അ​​തി​​ന്‍റെ ഫ​​ല​​മാ​​യി ഇ​​തു മൂ​​ല​​മു​​ണ്ടാ​​യേ​​ക്കാ​​വു​​ന്ന അ​​ധി​​ക​​ബാ​​ധ്യ​​ത ക്ര​​മേ​​ണ ഇ​​ല്ലാ​​താ​​കു​​മെ​​ന്നും ഇതിന്റെ ഭാരവാഹികൾ പറയുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും ഇന്ന് ഈ ആശയം ചര്‍ച്ചയായി കഴിഞ്ഞിരിക്കുന്നു.

ഈ ക്യാമ്പയിൻ തുടങ്ങിയിട്ട് ഏതാണ്ട് ഒരു വർഷമായി. വളരെ മെല്ലെയായിരുന്നു ഇതിന്റെ ആദ്യകാല പ്രവർത്തനങ്ങൾ എങ്കിലും ജനം ഈ പ്രസ്ഥാനത്തെ തിരിച്ചറിഞ്ഞു തുടങ്ങിയതോടെ ഇപ്പോൾ ആളുകളുടെ വലിയൊരു പ്രവാഹം തന്നെയാണ് ഈ ആശയത്തിലേക്ക്. ഏതാണ്ട് നാലഞ്ചു മാസംകൊണ്ട് അംഗ സംഖ്യ അഞ്ചു ലക്ഷത്തിലേറെയായി എന്ന് ഭാരവാഹികൾ പറയുന്നു. ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഇവരുടെ വാട്സാപ്പ് കൂട്ടായ്മകളിൽ അംഗങ്ങളാകുന്നത്. ഇത് വലിയൊരു സാമ്പത്തിക വില്പവത്തിനു തുടക്കം കുറിക്കുമെന്നും ഇവർ പറയുന്നു. തങ്ങൾക്ക് രാഷ്ട്രീയ, ജാതി, മത, വർണ്ണ, വിവേചനങ്ങൾ ഒന്നുമില്ലെന്നും തികച്ചും ജനാധിപത്യത്തിന് അനുസൃതമായിട്ടാണ് ഇത് പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ പറയുന്നു.