HomeAround Keralaപ്രണയം നടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലവട്ടം പീഡിപ്പിച്ചു; 52 കാരന്‍ പൊലീസിന്റെ പിടിയിലായപ്പോൾ പറഞ്ഞ കാര്യങ്ങൾ...

പ്രണയം നടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലവട്ടം പീഡിപ്പിച്ചു; 52 കാരന്‍ പൊലീസിന്റെ പിടിയിലായപ്പോൾ പറഞ്ഞ കാര്യങ്ങൾ കേട്ട് ഞെട്ടി പോലീസ് !

പ്രണയം നടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 52 കാരന്‍ പൊലീസിന്റെ പിടിയിലായി. മടക്കത്താനം ഓലിയാംകുന്നേല്‍ കുഞ്ഞുമോന്‍ ജോണിനെയാണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ കുഞ്ഞുമോന്‍ ഇവരുടെ വീട്ടില്‍ എത്തി പരിചയപ്പെട്ടതിനു ശേഷം മൂന്നു വര്‍ഷമായി ഫോണിലൂടെ 16കാരിയുമായി ബന്ധം സ്ഥാപിച്ചു. ഇതിനിടെ പലതവണ പെണ്‍കുട്ടിയെ ഇയാള്‍ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം പെണ്‍കുട്ടി ഫോണില്‍ കുഞ്ഞുമോനെ വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പെണ്‍കുട്ടി പറഞ്ഞത്. തുടര്‍ന്നാണ് കരിമണ്ണൂര്‍ സി.ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ പോക്‌സോ കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments