HomeAround Keralaകുതിച്ചുയരുന്ന സവാളവിലയിലും പ്രകാശന്റെ കടയിൽ ജനം ഇടിച്ചുകയറുന്നു ! ഈ കടയുടമയുടെ ടെക്‌നിക്ക് കണ്ടോ?

കുതിച്ചുയരുന്ന സവാളവിലയിലും പ്രകാശന്റെ കടയിൽ ജനം ഇടിച്ചുകയറുന്നു ! ഈ കടയുടമയുടെ ടെക്‌നിക്ക് കണ്ടോ?

കുതിച്ചുയരുന്ന സവാളവിലയിലും പ്രകാശന്റെ കടയിൽ ജനം ഇടിച്ചു കയറുകയാണ്
കാരണം മറ്റൊന്നുമല്ല,
സവാളയ്ക്ക് വൻ ഓഫർ വെച്ചിരിക്കുകയാണ് ഈ പച്ചക്കറി കച്ചവടക്കാരൻ. ‘നാലു കിലോ സവാള വാങ്ങൂ, ഒരു ഷര്‍ട്ട് തികച്ചും സൗജന്യം’ ഇതാണ് പ്രകാശ് എന്ന കച്ചവടക്കാരന്‍ നല്‍കുന്ന ഓഫർ. ബംഗളൂരുവില്‍ നിന്ന് എത്തിച്ച 50 ഷര്‍ട്ടുകളില്‍ 45 എണ്ണവും ഒറ്റ ദിവസം കൊണ്ട് തീര്‍ന്നു. പച്ചക്കറി വാങ്ങുന്നവര്‍ക്ക് ഇടയ്ക്കിടെ പച്ചക്കറി തന്നെ ഓഫറായി നല്‍കും.

നാലു കിലോ സവാളയ്ക്ക് മുന്നൂറ് രൂപയാണ് വില. വിലക്കയറ്റം ആയതിനാല്‍ ആളുകളെ ആകര്‍ഷിക്കാനാണ് ഇത്തരമൊരു ഓഫറെന്ന് ഉടമ പ്രകാശ് പറയുന്നു. 300 രൂപയുടെ സാധനത്തിന് ഷര്‍ട്ട് സൗജന്യമായി നല്‍കിയാല്‍ കൈനഷ്ടം തന്നെയെന്നാണ് പ്രകാശിന്റെ മറുപടി. എങ്കിലും ആകെ ലാഭത്തിന്റെ ഒരു വിഹിതം ഓഫറുകള്‍ക്കായി മാറ്റി വയ്ക്കുന്നു. കടയിലെത്തുന്നവര്‍ സന്തോഷത്തോടെ മടങ്ങുമ്പോള്‍ മനസ്സിന് സന്തോഷമുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments