HomeAround Keralaസോഷ്യൽ മീഡിയയിൽ ഭീതി പടർത്തി പുതിയ ചലഞ്ച് ! സ്കൂൾ അധികൃതരും രക്ഷിതാക്കളും ആശങ്കയിൽ: പോലീസ്...

സോഷ്യൽ മീഡിയയിൽ ഭീതി പടർത്തി പുതിയ ചലഞ്ച് ! സ്കൂൾ അധികൃതരും രക്ഷിതാക്കളും ആശങ്കയിൽ: പോലീസ് മുന്നറിയിപ്പ് ഇങ്ങനെ:

ടിക്‌ടോക് പോലുള്ള സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിലൂടെ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു ചലഞ്ച് ഇപ്പോൾ അപകടകാരിയായി കൊണ്ടിരിക്കുകയാണ്. തലയോട്ടി പിളർന്ന് മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള ഈ ചലഞ്ച് സ്കൾ ബ്രേക്ക്‌ ചലഞ്ച് എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മൂന്ന് പേരാണ് ചലഞ്ചിൽ പങ്കെടുക്കുന്നത്. ഒരാൾക്ക് അപ്പുറവും ഇപ്പുറവുമായി രണ്ടുപേർ നിൽക്കും. ശേഷം അവർ മുകളിലോട്ട് ചാടും. അതിനുശേഷം നടുവിൽ നിൽക്കുന്നയാൾ മുകളിലേക്ക് ചാടുമ്പോൾ സൈഡിലുള്ള രണ്ടുപേർ തങ്ങളുടെ കാലുകൾ ഉപയോഗിച്ച് ആ വ്യക്തിയെ നിലത്ത് വീഴ്ത്തുന്നതാണ് ചലഞ്ച്.

സ്കൾ ബ്രേക്കർ ചലഞ്ച് വന്നതോടെ രക്ഷിതാക്കൾ ആശങ്കയിലാണ്. ‘സ്കൂളിൽ വച്ച് എന്റെ മകളെ അവളുടെ കൂട്ടുകാർ ഇത്തരത്തിലുള്ള ചലഞ്ചിന് വിധേയയാക്കുമോയെന്ന് എനിക്ക് പേടിയുണ്ട്. അവൾക്ക് വേദനിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല’-ഒരമ്മ പറയുന്നു. കേരള പൊലീസിനും ചലഞ്ചിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ ബോധവൽകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെ:

ഈ അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്കൾ ബ്രേക്കർ പോലുള്ള ഗെയിമിങ്ങ് ചലഞ്ചുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവും. രസകരമായി തോന്നി, കുട്ടികൾ അനുകരിക്കാൻ ശ്രമിക്കുന്ന ഇത്തരം അപകടകരമായ ഗെയിമിങ്ങ് ചലഞ്ചുകൾ ടിക് ടോക് പോലുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കൂടുതലും പ്രചരിക്കുന്നത്. ഇത്തരം ചലഞ്ചുകൾ അനുകരിക്കുന്നത് വഴി നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കു പറ്റിയിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. ജീവൻ തന്നെ അപകടത്തിലാകുന്ന ഇത്തരത്തിലുളള ഗെയിമിങ്ങ് ചലഞ്ചുകൾ നമ്മുടെ കുട്ടികളുൾപ്പെടെയുള്ളവർ അനുകരിക്കാതിരിക്കുന്നതിന് മാതാപിതാക്കളും സ്‌കൂൾ അധികൃതരും സുഹൃത്തുക്കളും അതീവജാഗ്രത പുലർത്തേണ്ടതാണ്.

notoskullbreaker

കേരളാപോലീസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments