HomeAround Keralaഈ നമ്പറിൽ നിന്നും വരുന്ന കോളുകൾ എടുത്താൽ പണമുൾപ്പടെ നഷ്ടമാകും; പുതിയ ഒരു തട്ടിപ്പിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി...

ഈ നമ്പറിൽ നിന്നും വരുന്ന കോളുകൾ എടുത്താൽ പണമുൾപ്പടെ നഷ്ടമാകും; പുതിയ ഒരു തട്ടിപ്പിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി പോലീസ്

+591 ല്‍ തുടങ്ങുന്ന ഫോണ്‍ നമ്പറിലേക്ക് തിരിച്ചുവിളിച്ചാല്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാമെന്ന ജാഗ്രതാനിര്‍ദേശവുമായി പൊലീസ്. അടുത്ത ദിവസങ്ങളില്‍ തങ്ങളുടെ ഫോണ്‍ നമ്പറിന്റെ അക്കങ്ങളുടെ എണ്ണം 10 ല്‍ നിന്ന് 12 ആയി വര്‍ധിക്കുമെന്ന് പറഞ്ഞാണ് ഇത്തരത്തിലുളള കോളുകള്‍ വരുന്നത്. തുടര്‍ന്ന് ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ എന്നിവ ചോദിച്ച് മനസിലാക്കും. ഇത്തരത്തില്‍ ആര്‍ക്കും വിവരങ്ങള്‍ നല്‍കരുതെന്നും ഇങ്ങനെ വിവരങ്ങള്‍ നല്‍കിയാല്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

+591 എന്ന മൂന്നക്കത്തില്‍ തുടങ്ങുന്ന ഫോണ്‍ നമ്പര്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ബോളിവിയയില്‍ നിന്നുളളതാണ്. ഇന്ത്യക്ക് പുറത്ത് നിന്ന് വരുന്ന ഫോണ്‍ കോളുകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് പറയുന്നു. ഇത്തരം ഫോണ്‍ നമ്പറുകളിലേക്ക് തിരിച്ചുവിളിക്കാന്‍ ശ്രമിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments