HomeAround Keralaഓർഡർ ചെയ്തത് 2500 രൂപയുടെ ചുരിദാർ, നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ ! ഓൺലൈൻ തട്ടിപ്പിന്റെ...

ഓർഡർ ചെയ്തത് 2500 രൂപയുടെ ചുരിദാർ, നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ ! ഓൺലൈൻ തട്ടിപ്പിന്റെ പുതിയ പതിപ്പ് ഇങ്ങനെ !

 

മൊബൈൽ ആപ്ലിക്കേഷനിലൂടെ ചുരിദാർ ഓർഡർ ചെയ്ത പെൺകുട്ടിയെ കബളിപ്പിച്ചു പിതാവിന്റെ അക്കൗണ്ടിൽ നിന്നു ഒരു ലക്ഷത്തോളം രൂപ കവർന്നു തട്ടിപ്പു സംഘം. 2500 രൂപയുടെ ചുരിദാർ ഓർഡർ ചെയ്തപ്പോഴാണ് തട്ടിപ്പ് നടന്നതത്. ഓർഡർ അനുസരിച്ചു കയ്യിലെത്തിയ ചുരിദാർ ഉപയോഗ യോഗ്യമല്ലാത്തതിനാൽ യുവതി തിരിച്ചു നൽകി. എന്നാൽ പണം അക്കൗണ്ടിൽ വന്നില്ല. കസ്റ്റമർ റിലേഷൻ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ പണം തിരികെ അയച്ചു online

 

തരാനാണെന്നു വിശ്വസിപ്പിച്ച് എടിഎം കാർഡ് നമ്പർ ആവശ്യപ്പെട്ടു. സഹോദരന്റെ കാർഡ് നമ്പർ നൽകി. എന്നാൽ ആ കാർഡിൽ പണം ഇല്ലാത്തതിനാൽ മറ്റൊരു കാർഡ് ആവശ്യപ്പെടുകയും പിതാവിന്റെ കാർഡ് നമ്പർ കൊടുക്കുകയും ചെയ്തു. തുടർന്ന് തുടർച്ചയായി ഒട്ടേറെ തവണ ഫോണിൽ വന്ന ഒടിപി നമ്പറുകൾ പറഞ്ഞു കൊടുക്കാനും ആവശ്യപ്പെട്ടു. എന്നാൽ മുടക്കിയ പണം തിരികെ കിട്ടിയില്ലെന്നു മാത്രമല്ല അക്കൗണ്ടിൽ നിന്ന് 90, 000 രൂപയിലധികം നഷ്ടപ്പെടുകയും ചെയ്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments