വാങ്ങിയത് 800രൂപയുടെ കുർത്ത, നഷ്ടമായത് 80000 രൂപ ! പുതിയ രൂപത്തിൽ വീണ്ടുമൊരു ഓൺലൈൻ തട്ടിപ്പ് : സൂക്ഷിക്കുക

77

ഒരു നിമിഷം പോലും ചിന്തിക്കാതെയാണ് ഇത്തരക്കാർ തങ്ങൾക്ക് ലഭിക്കുന്ന ഓ.ടി.പി മറ്റൊരാളുമായി ഷെയർ ചെയ്യുന്നത്. തുടർന്ന് സംഭവിക്കുന്നതാകട്ടെ അക്കൗണ്ടിൽ നിന്നും ഇത്ര തുക നഷ്ട്ടമായിരിക്കുന്നു എന്ന വാർത്തയാണ്. എന്നിരുന്നാലും, അനവധി വാർത്തകൾ ഇതിനെ ചുറ്റിപറ്റി ദിനംപ്രതി വരുന്നുണ്ടെങ്കിലും ആരും ഇത് ശ്രദ്ധിക്കാതെയാണ് വീണ്ടും വീണ്ടും ചതികുഴികളിൽ ചെന്നുപ്പെടുന്നത്. ഇപ്പോഴിതാ, തുടർക്കഥയായി വീണ്ടും ഓൺലൈൻ തട്ടിപ്പ് വഴി ഒരു സ്ത്രീക്ക് നഷ്ടമായത് 80,000 രൂപയാണ്.

നവംബർ എട്ടിന് ഒരു ഇ-കൊമേഴ്‌സ് ആപ്പ് ഡൗൺലോഡ് ചെയ്തതായും, തുടർന്ന് ഒരു കുർത്തയ്ക്ക് ഓർഡർ നൽകിയതായും ബെംഗളൂരുവിലെ ഗോട്ടിഗെറിലെ ശ്രാവണ എ.എ എന്ന സ്ത്രീ താൻ സമർപ്പിച്ച പരാതിയിൽ പറയുന്നു. ഓർഡർ ചെയ്യ്തതിനെ തുടർന്ന് കുർത്ത ലഭിക്കാത്തപ്പോൾ, അപ്ലിക്കേഷനിൽ നൽകിയിരിക്കുന്ന നമ്പറിലെ കസ്റ്റമർ കെയർ സെല്ലുമായി ബന്ധപ്പെടുവാൻ ശ്രമിച്ചു.

കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ഉടൻ തന്നെ കുർത്ത അയക്കുമെന്ന് ഉറപ്പുനൽകുകയും ഒരു ഓൺലൈൻ ലിങ്ക് വഴി അയച്ച ഫോം പൂരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. യുവതി ഫോം പൂരിപ്പിച്ച് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നതുപോലെ നൽകി. താമസിയാതെ, ഈ ഉപയോക്താവിന് ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ലഭിച്ചു. ഈ സ്ത്രീയുടെ അഭ്യർത്ഥന പ്രക്രിയ ആരംഭിക്കുന്നതിനായി ഒടിപി ഷെയർ ചെയ്യാൻ എക്സിക്യൂട്ടീവ് ആവശ്യപ്പെടുകയും ചെയ്തു. യാതൊരു സൂചനയുമില്ലാതെ, ശ്രാവണ ഒടിപി എക്സിക്യൂട്ടീവ്മായി ഷെയർ ചെയ്തു. മിനിറ്റുകൾക്കുള്ളിൽ 79,600 രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടമായി.