HomeAround Keralaറിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലും തട്ടിപ്പ്: സൂക്ഷിക്കുക ! കേരള പോലീസിന്റെ മുന്നറിയിപ്പ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലും തട്ടിപ്പ്: സൂക്ഷിക്കുക ! കേരള പോലീസിന്റെ മുന്നറിയിപ്പ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ പുതിയ തട്ടിപ്പു നടക്കുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്. വ്യാജ പ്രൊഫൈലിൽ നിന്നും ഇ-മെയിലുകളും ഫണ്ട് റിലീസ് ഓഫറുകളും വരുമ്പോൾ അവ സ്വീകരിക്കരുതെന്ന് പോലീസ് പറയുന്നു. വ്യാജ വെബ്സൈറ്റുകളിൽ നിന്നും വരുന്ന ഇത്തരം മെയിലുകൾ ഓപ്പൺ ചെയ്യുകയോ അവയ്ക്ക് മറുപടി അയക്കുകയോ ചെയ്യരുത്. പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പുകൾ – സൂക്ഷിക്കുക

RBI യുടെ പേരിൽ വ്യാജ ഫണ്ട് റിലീസ് ഓഫറുകൾ / ഇമെയിലുകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുന്നറിയിപ്പുമായി RBI :

പൊതുജനങ്ങൾക്കായി RBI ഒരു വ്യക്തിഗത അക്കൗണ്ടും നൽകിയിട്ടില്ല.

ഫണ്ടുകളുടെ വിതരണത്തെക്കുറിച്ച് അല്ലെങ്കിൽ ലോട്ടറി നേടിയതായി അറിയിച്ചുകൊണ്ട് ആശയവിനിമയം നടത്താൻ RBI നേരിട്ട് ഏതെങ്കിലും എസ്എംഎസ് അല്ലെങ്കിൽ കത്ത് അല്ലെങ്കിൽ ഇമെയിൽ അയയ്ക്കില്ല.

https://rbi.org.in/ ആണ് RBI ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. വ്യാജ വെബ്‌സൈറ്റുകൾ വഴി തെറ്റിക്കപ്പെടാതെ ജാഗ്രത പാലിക്കുക.

#keralapolice

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments