HomeAround Keralaഅമ്മയെയും അനിയനെയും കഴുത്തുഞെരിച്ചു കൊന്നു: പെരുവണ്ണാമൂഴിയിൽ യുവാവിന്റെ ക്രൂരത പുറത്തറിഞ്ഞത് നാട്ടുകാരുടെ ഈ ശ്രമം മൂലം...

അമ്മയെയും അനിയനെയും കഴുത്തുഞെരിച്ചു കൊന്നു: പെരുവണ്ണാമൂഴിയിൽ യുവാവിന്റെ ക്രൂരത പുറത്തറിഞ്ഞത് നാട്ടുകാരുടെ ഈ ശ്രമം മൂലം !

പെരുവണ്ണാമൂഴിയിൽ അമ്മയെയും അനിയനെയും കഴുത്ത് ഞെരിച്ചു കൊന്ന യുവാവ് പിടിയിൽ. മുതുകാട് കുളത്തൂർ ആദിവാസി കോളനിയിലാണ് കൊലപാതകം നടന്നത്. പ്രതിയായ സുനിയെ (അപ്പു) പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് ദിവസം മുമ്പാണ് സുനിയുടെ അമ്മ റീന മരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ റീനയുടെ മൃതദേഹം സംസ്‍കരിച്ചിരുന്നു. എന്നാല്‍ റീനയുടെ മരണത്തില്‍ മകന് പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അമ്മയെ മകന്‍ കൊന്നതാണെന്ന് വ്യക്തമായി. ഏഴ് മാസം മുമ്പ് സമാനമായ രീതിയില്‍ സുനിയുടെ അനുജനും മരിച്ചിരുന്നു. ഇത് ആത്മഹത്യയെന്ന അനുമാനത്തിൽ പൊലീസ് അന്വേഷണം മതിയാക്കിയിരുന്നു. എന്നാല്‍ അനുജനയെും സുനി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി. അനുജനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം നാട്ടുകാരെ മരണവിവരം അറിയിക്കുകയായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments