HomeAround Keralaപൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കാത്തവർക്ക് മുട്ടൻ പണി വരുന്നു ! കിടിലൻ സംവിധാനമൊരുക്കി പോലീസ്

പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കാത്തവർക്ക് മുട്ടൻ പണി വരുന്നു ! കിടിലൻ സംവിധാനമൊരുക്കി പോലീസ്

പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കാത്തവർക്ക് ഇനി ഉടൻ പിടി വീഴും. ട്രാഫിക് പരിശോധനയ്ക്കായുള്ള ക്യാമറ ഉപയോഗിച്ച് മുഖാവരണം ധരിക്കാത്തവരെ കണ്ടെത്താനാണു ശ്രമം.ട്രാഫിക് നിയമലംഘനങ്ങൾ, സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തത്, ഹെൽമെറ്റ് ധരിക്കാത്തത് എന്നിവയൊക്കെയാണ് ഇപ്പോൾ ക്യാമറ ഉപയോഗിച്ച് കണ്ടെത്തുന്നത്. ഇതിനൊപ്പം, മുഖാവരണം ധരിക്കാത്തവരുടെ ചിത്രങ്ങൾകൂടി ശേഖരിക്കാനായി സോഫ്റ്റ്വേറിൽ ക്രമീകരണം വരുത്താനാണ് ശ്രമം.

പൊതുനിരത്തിൽ മാസ്ക് ഉപയോഗിക്കാതെ സഞ്ചരിക്കുന്നതാണ് വാഹനത്തിൽ പോകുന്നവരെക്കാൾ അപകടമായി കണക്കാക്കുന്നത്. പക്ഷെ കാൽനടക്കാരുടെ കാര്യത്തിൽ പോലീസ് പരിശോധിച്ച് ആളുകളെ തിരിച്ചറിയേണ്ടിവരും. ഇവരുടെ കാര്യത്തിൽ ക്യാമറ പ്രായോഗികമല്ല. വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ മാത്രമാണ് ക്യാമറയിൽ പതിയുന്ന ചിത്രങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുകയെന്നതാണ് ഇതിനു കാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments