കഞ്ചാവുകേസിൽ പോലീസ് അറസ്റ്റ് ചെയ്ത യുവാവ് വൈദ്യുത ലൈനിൽ കിടന്ന് ആത്മഹത്യ ചെയ്തു ! നടുക്കുന്ന ദൃശ്യം !

10

പൊലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടാന്‍ ശ്രമിച്ച കഞ്ചാവ് കേസ് പ്രതി വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. എറണാകുളം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം നടന്നത്. പാലക്കാട് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്.

അംബേദ്കര്‍ സ്‌റ്റേഡിയത്തിന് സമീപത്തുനിന്ന് നാല് കിലോ കഞ്ചാവുമായി പിടിയിലായ ഇയാളെ ചോദ്യം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. പൊലീസിന്റെ കയ്യില്‍ നിന്നും കുതറിയോടിയ രഞ്ജിത്ത്, അംബേദ്കര്‍ സ്‌റ്റേഡിയത്തിന്റെ അകത്തേക്ക് കയറി സ്റ്റെപ്പില്‍ നിന്ന് താഴേക്ക് ചാടി. പൊലീസ് പിന്നാലെ ഓടിയതോടെ നിലത്ത് വീണ ര‌ഞ്ജിത്ത് ഉടന്‍ സമീപമുള്ള ഇലക്‌ട്രിക് പോസ്റ്റിലേക്ക് കയറി. ഇയാളെ പിന്തിരിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും വൈദ്യുതി ലൈനില്‍ കുറകെ കിടന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.ഉടന്‍ ഫയര്‍ഫോഴ്സ് എത്തി ഇയാളെ താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. സെന്‍ട്രല്‍ പൊലീസിലെയും, ഡാന്‍സാഫിലെയും ഉദ്യോഗസ്ഥരായിരുന്നു പ്രതിയുമായി സ്റ്റേഡിയത്തിന് സമീപമെത്തിയത്. 3 കിലോ കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കഞ്ചാവ് കേസില്‍ ഇനി ജാമ്യം കിട്ടാതെ ജയിലിലാകുമെന്ന് പറഞ്ഞ് ഇയാള്‍ ഓടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.