കണ്ണൂരിൽ 50-കാരനെ അയൽക്കാരൻ വെടിവെച്ച് കൊലപ്പെടുത്തി: സംഭവത്തിന്‌ പിന്നിൽ നടന്നത് ഇങ്ങനെ

28

കണ്ണൂരിൽ 50-കാരനെ അയൽക്കാരൻ വെടിവെച്ച് കൊലപ്പെടുത്തി. കാനംവയൽ ചേന്നാട്ടുകൊല്ലിയിൽ കൊങ്ങോലയിൽ ബേബിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ബേബിയുടെ അയൽക്കാരനായ വാടാതുരുത്തേൽ ടോമിയാണ് വെടിവെച്ചതെന്ന് സമീപവാസികൾ പറഞ്ഞു. ഒളിവിൽപോയ ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. അയൽക്കാർ തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കരുതുന്നത്.

തിരഞ്ഞെടുപ്പായതിനാൽ ലൈസൻസുള്ള തോക്കുകളെല്ലാം പോലീസ് സ്റ്റേഷനുകളിൽ ഹാജരാക്കിയിരുന്നു. ഇതിനിടെയാണ് ചെറുപുഴയിൽ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയത്. അതിനാൽ തോക്കിന്റെ ലൈസൻസ് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.