പ്രണയം ഇഷ്ടപ്പെട്ടില്ല: മകളുടെ അറുത്തെടുത്ത തലയുമായി പിതാവ് തെരുവിൽ !

80

ഉത്തര്‍പ്രദേശില്‍ മകളെ തലയറുത്തുകൊന്ന് പിതാവ്. മകളെ കൊലപ്പെടുത്തിയശേഷം അറുത്തെടുത്ത തലയുമായി പിതാവ് റോഡിലൂടെ സഞ്ചരിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഒരു പുരുഷനുമായുള്ള 17കാരിയായ മകളുടെ പ്രണയബന്ധത്തിലുള്ള നീരസമാണ് പിതാവിനെ ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ലഖ്‌നോവില്‍നിന്ന് 200 കിലോ മീറ്റര്‍ അകലെ പണ്ഡേതര ഗ്രാമത്തിലെ സര്‍വേഷ് കുമാര്‍ എന്നയാള്‍ മകളുടെ തലയുമായി റോഡിലൂടെ നടക്കുന്നത് കണ്ടവര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.

ഉടന്‍തന്നെ രണ്ട് പോലിസുകാര്‍ സ്ഥലത്തെത്തി. പോലിസ് എത്തിയതോടെ ഒരു മടിയുമില്ലാതെ ഇയാള്‍ കുറ്റം സമ്മതിച്ചു.