സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയില്‍ പതുങ്ങി യുവാവ്; നാട്ടുകാർ കയ്യോടെ പൊക്കി; ഒടുവിൽ സംഭവിച്ചത്….

98

സ്‌ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയുടെ കട്ടിലിനടിയില്‍ പതിയിരുന്ന യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്‌ത് പൊലീസില്‍ ഏല്‍പ്പിച്ചു. നെടുങ്ങോലം പോളച്ചിറ സ്വദേശി ശ്യാംലാലാണ് കുടുങ്ങിയത്. ഞായറാഴ്‌ച ഉച്ചയ്‌ക്കായിരുന്നു സംഭവം. മകളുമൊന്നിച്ച്‌ ക്ഷേത്രോത്സവ ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങിയ മദ്ധ്യവയസ്‌ക വസ്‌ത്രം മാറുന്നതിനിടെയാണ് കട്ടിലിനടയില്‍ ശ്യാംലാലിനെ കണ്ടത്. അമ്മയും മകളും ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ പരിസരവാസികള്‍ ശ്യാംലാലിനെ മര്‍ദ്ദിച്ച ശേഷമാണ് പരവൂര്‍ പൊലീസില്‍ വിവരം അറിയിച്ചത്.

നേരത്തെ ഒരു തവണ ശ്യാംലാല്‍ സ്‌ത്രീയെ ശല്യം ചെയ്‌തിരുന്നു. അന്ന് സ്‌ത്രീയുടെ ബന്ധുക്കള്‍ ശ്യാംലാലിനെ താക്കീത് ചെയ്‌ത് വിട്ടയച്ചിരുന്നതായി പൊലീസ് പറഞ്ഞു. രക്ഷപെടാനുള്ള ശ്രമത്തിനിടെ ശ്യാംലാല്‍ സ്‌ത്രീയെ ഉപദ്രവിച്ചതിനെ തുടര്‍ന്ന് നിസാര പരിക്കേറ്റു. സ്‌ത്രീകളുടെ അന്തസിനും അഭിമാനത്തിനും ഭംഗം വരുത്തിയതിന് (ഇന്ത്യന്‍ ശിക്ഷാ നിയമം 354) ശ്യാംലാലിനെതിരെ കേസെടുത്തു. പരിക്കേറ്റ ശ്യാംലാലിന് ചികിത്സ നല്‍കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.