HomeAround Keralaകായംകുളത്ത് റോഡരികിൽ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു; വീടിന് മുന്നിലിരുന്നു...

കായംകുളത്ത് റോഡരികിൽ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു; വീടിന് മുന്നിലിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിന്റെ പ്രതികാരം; സംഭവം ഇങ്ങനെ;

കായംകുളം കാക്കനാട് റോഡരികിൽ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. കായംകുളം പെരിങ്ങാല സ്വദേശി കൃഷ്ണകുമാറിനെ മദ്യപാനികള്‍ ചവിട്ടി കൊന്നതെന്ന് പൊലീസ് പറഞ്ഞു. വീടിന് മുന്നിലിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിന് കൃഷ്ണകുമാറിനെ പ്രതികൾ മർദ്ദിച്ചിരുന്നു. വൃഷ്ണത്തിൽ ഏറ്റ ചവിട്ടാണ് മരണ കാരണമായത്. രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments