HomeAround Keralaകെഎസ്‌ആര്‍ടിസി ബസ്സില്‍ രാത്രി യാത്രയ്ക്കിടെ ആറു വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കെഎസ്‌ആര്‍ടിസി ബസ്സില്‍ രാത്രി യാത്രയ്ക്കിടെ ആറു വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

രാത്രി യാത്രയ്ക്കിടെ, കെഎസ്‌ആര്‍ടിസി ബസ്സില്‍ ആറു വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലമ്ബൂര്‍ സ്വദേശി ബിജുവിന്റെ അറസ്റ്റാണ് കോഴിക്കോട് നടക്കാവ് പോലിസ് രേഖപ്പെടുത്തിയത്. തൃശൂര്‍ കണ്ണൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചത്. സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്ന കുട്ടിയ ഇയാള്‍ കടന്നുപിടിച്ചെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെയും യാത്രക്കാരുടെയും മൊഴി പോലിസ് രേഖപ്പെടുത്തി. ഇന്നലെ രാത്രിയാണ് സംഭവം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments