HomeAround Keralaപുറത്തുപോയി ചുമച്ച് കൊറോണ പരത്താൻ യുവാവിന്റെ ആഹ്വാനം: പണികൊടുത്തത് പോലീസും ഇൻഫോസിസും !

പുറത്തുപോയി ചുമച്ച് കൊറോണ പരത്താൻ യുവാവിന്റെ ആഹ്വാനം: പണികൊടുത്തത് പോലീസും ഇൻഫോസിസും !

സോഷ്യൽ മീഡിയയിലൂടെ, കൊറോണ പടർത്താൻ ആഹ്വാനം ചെയ്ത ഇരുപത്തഞ്ചുകാരൻ അറസ്റ്റിൽ. മുജീബ് മുഹമ്മദ് എന്ന ഇൻഫോസിസ് ജീവനക്കാരനാണ് അറസ്റ്റിലായത്. ‘നമുക്ക് കൈകോർക്കാം, പുറത്തുപോയി പൊതുസ്ഥലത്ത് തുമ്മുക, അതിലൂടെ വൈറസ് പരത്തുക ‘ എന്നായിരുന്നു ഇയാൾ ഫേസ്ബുക്കിൽ കുറിച്ചത്. ഇത്തരക്കാർ സമൂഹത്തിനു തന്നെ അപകടമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.

ലോകം മുഴുവൻ കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ ഫേസ്ബുക്കിൽ ഇത്തരമൊരു പോസ്റ്റ് ഇട്ട യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ഇൻഫോസിസ് അറിയിച്ചു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ട്വീറ്റിലൂടെ അധികൃതർ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments