HomeAround KeralaMalappuramമൂന്നു പിഞ്ചുമക്കളെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഇറങ്ങിത്തിരിച്ച യുവതിക്ക് ഒടുവിൽ സംഭവിച്ചത്......

മൂന്നു പിഞ്ചുമക്കളെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഇറങ്ങിത്തിരിച്ച യുവതിക്ക് ഒടുവിൽ സംഭവിച്ചത്……

ഫേസ്ബുക്ക് പ്രണയം പെൺകുട്ടികളെ ചതിക്കുന്നത് ഇത് ആദ്യമല്ല. മുന്നും പിന്നും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്ന പെൺകുട്ടികൾ ചെന്നെത്തുന്നത് അത്യന്തം അപകടമായ അവസ്ഥയിലായിരിക്കും. അത്തരം സംഭവങ്ങൾക്ക് ഒടുവിലെ ഉദാഹരണമാണ് വടകരയിൽ ഈ യുവതിക്ക് സംഭവിച്ചതും. ഫെ​യ്സ് ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട് ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ പീ​ഡി​പ്പിച്ച് യുവാവാണ് അറസ്റ്റിലാകുന്നത്. മ​ണി​യൂ​ർ സ്വ​ദേ​ശി​യും നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യു​മാ​യ സ​ന​ലാ​ണ് (27) പി​ടി​യി​ലാ​യ​ത്. ച​ങ്ങ​നാ​ശേ​രി​ക്കാ​രി​യും മു​ന്നു മ​ക്ക​ളു​ടെ അ​മ്മ​യു​മാ​യ യു​വ​തി​യാ​ണ് പ​രാ​തി​ക്കാ​രി. ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക​ര​യി​ലെ​ത്തി​യ യു​വ​തി​യും യു​വാ​വും ത​മ്മി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വെ​ച്ചു വാ​ക്ക് ത​ർ​ക്ക​ത്തി​ലേ​ർ​പെ​ട്ട​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ന്ന​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നു സി​ഐ ടി.​മ​ധു​സൂ​ദ​ന​ൻ​നാ​യ​ർ പ​റ​ഞ്ഞു.

പോലീസ് പറയുന്ന സംഭവം ഇങ്ങനെ:

കഴിഞ്ഞ കുറെ നാളുകളായി ഇയാൾ ഫേസ്ബുക്ക് വഴി യുവതിയുമായി സംസാരിച്ചു വരികയായിരുന്നു. സംസാരം പലപ്പോഴും അതിരുകൾ എല്ലാം ലംഘിച്ചതോടെ സനൽ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ നാ​ട്ടി​ലേ​ക്കു ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. ഇതോടെ, മൂന്നു കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് വീടു വി​ട്ടി​റ​ങ്ങി​യ യു​വ​തി സനലിന്റെ നാട്ടിലെത്തി. അവിടെ വി​വി​ധ ലോ​ഡ്ജു​ക​ളി​ൽ താ​മ​സി​ച്ച് പീ​ഡി​പ്പി​ച്ചശേ​ഷം കൈ​യൊ​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഫെ​ബ്രു​വ​രി മു​ത​ൽ ഇ​വ​ർ വ​ട​ക​ര​യി​ലെ​യും മാ​ഹി​യി​ലെ​യും ലോ​ഡ്ജു​ക​ളി​ൽ ത​ങ്ങി​യി​രു​ന്നു.

ചാറ്റിങ് എന്ന ചീറ്റിങ്ങ്

എണ്ണിയാലൊടുങ്ങാത്ത ചാറ്റിംഗ്‌ സൈറ്റുകള്‍ നമ്മുടെ യുവതലമുറയ്‌ക്ക്‌ സുപരിചിതമാണ്‌. മുഖത്തുനോക്കി സംസാരിച്ച്‌ എതിരെയുള്ള ആളിന്റെ മനസ്സിലുള്ള പ്രതികരണം മുഖത്തുനോക്കി മനസ്സിലാക്കി, നല്ല നല്ല സുഹൃത്തുക്കളെ കണ്ടുപിടിക്കുന്ന നമ്മുടെ ആ പഴയകാലം ഇന്നത്തെ തലമുറയ്‌ക്ക്‌ നഷ്‌ടമായത്‌ കാല്‌പനികതയുടെ ഭാഗമാണോ? ചാറ്റിംഗ്‌ എന്നത്‌ വെറും മെസ്സേജുകള്‍ അല്ല – മെസ്സേജുകള്‍ കൊണ്ടുള്ള അഭിമുഖ സംഭാഷണമാണ്‌. മൊബൈലില്‍ ചാറ്റിംഗിലേര്‍പ്പെടുന്നവരുടെ മെസ്സേജ്‌ ബോക്‌സില്‍ അല്ല ഇത്തരം സന്ദേശങ്ങള്‍ വരുന്നത്‌, മേല്‍പറഞ്ഞ ചാറ്റിംഗ്‌ സൈറ്റുകളില്‍ ആയിരിക്കും.1ചാറ്റിംഗ്‌ എന്ന കലാപരിപാടിയിലൂടെ ജീവിതം ഹോമിച്ചവര്‍ അനവധിയാണ്‌. ചാറ്റിംഗില്‍ കൂടി മാത്രം കൂട്ടുകാരെ കണ്ടുപിടിക്കുന്ന നമ്മുടെ തലമുറ, ആരുടെയും മുഖത്തുനോക്കാതെ സംസാരിച്ച്‌ പഠിച്ച്‌, വേദനിപ്പിക്കുന്ന വാക്കുകള്‍ – വളരെ അനായാസം ഉപയോഗിച്ച്‌ ശീലിച്ച്‌, നാളെ സ്വന്തം മാതാപിതാക്കളോട്‌ ഇതേ വാക്കുകള്‍ തന്നെ പ്രയോഗിക്കുന്ന അവസ്ഥയിലേക്കാണ്‌ ഇവരുടെ പോക്കെന്നത്‌ വേദനാജനകമാണ്‌. സൈബര്‍ ലോകത്തിന്റെ ചതിക്കുഴികളെക്കുറിച്ച്‌ എത്ര വിവരിച്ചാലും മതിയാകാതെ വരും. ഒരിക്കല്‍ ചെന്നുപെട്ടാല്‍ വീണ്ടും വീണ്ടും കയറുവാഌള്ള ഒരു ആകര്‍ഷണം കുട്ടികളില്‍ വളര്‍ത്താന്‍ സൈബര്‍ലോകത്തിന്‌ സാധിക്കുന്നു.

ഇന്ന്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ അധികം പണച്ചിലവിന്റെ ആവശ്യമില്ല. വെറും 5 രൂപയ്‌ക്ക്‌ തുടങ്ങുന്ന ഓഫറുകള്‍ ഇന്ന്‌ മൊബൈലുകളില്‍ ലഭ്യമാണ്‌. 20 രൂപ മുടക്കി 5 ദിവസത്തേക്ക്‌ മുഴുവന്‍ സമയവും – ചാറ്റിംഗില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന ഓഫറുകളാണ്‌ മിക്ക മൊബൈല്‍ കമ്പനികളും നല്‍കുന്നത്‌. മൊബൈലുകളിലൂടെ മെസ്സേജ്‌ അയയ്‌ക്കുന്നത്‌ കുട്ടികള്‍ക്ക്‌ കൂടുതല്‍ അപകടമുണ്ടാക്കുന്നു എന്ന്‌ ബോധ്യപ്പെട്ടതിനാലാണ്‌ – ഇന്ത്യാ ഗവണ്മെന്റ്‌ മെസ്സേജ്‌ ഓഫറുകള്‍ ഒരു ദിവസം മാക്‌സിമം “100′ എണ്ണമാക്കി നിജപ്പെടുത്തിയത്‌. എന്നാല്‍ ഇന്റര്‍നെറ്റ്‌ ചാറ്റിംഗിന്‌ പരിധിയില്ല എന്നറിയുമ്പോഴാണ്‌ ഇതിന്റെ അപകടം കൂടുതല്‍ വ്യക്തമാകുന്നത്‌.2ഇന്ന്‌ പ്രണയിക്കാന്‍ കത്തെഴുതിയിരുന്ന കാലമല്ല: — ഇപ്പോള്‍ പ്രണയം പൂത്തുലയുന്നത്‌ ഓണ്‍ലൈന്‍ ചാറ്റിംഗ്‌ വഴിയാണ്‌. പ്രണയിക്കാഌം സൗഹൃദം പങ്കുവയ്‌ക്കാഌം ഓണ്‍ലൈന്‍ ചാറ്റിംഗ്‌ വളരെ സൗകര്യപ്രദമാണ്‌. മൊബൈലുകളിലൂടെ ചാറ്റിംഗിലേര്‍പ്പെടുന്നവരില്‍ 90% വ്യക്തിപരമായ ചാറ്റിംഗില്‍ ഏര്‍പ്പെടുന്നതിനാല്‍ വഴിതെറ്റാഌള്ള സാധ്യത വളരെ കൂടുതലാണ്‌. മറുതലയ്‌ക്കല്‍ ചാറ്റിംഗിനെത്തുന്ന വ്യക്തി ആരാണെന്ന്‌ പൂര്‍ണ്ണമായും വ്യക്തമാകാതെയാണ്‌ പലരും ഇത്തരം കെണികളില്‍ വീണുപോകുന്നത്‌. ഡോക്‌ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, വനിതാ പോലീസുകാര്‍, അഡ്വക്കേറ്റ്‌സ്‌, അദ്ധ്യാപികമാര്‍ തുടങ്ങിയവര്‍പോലും ഇത്തരം കെണികളില്‍ അകപ്പെട്ടുപോയി ജീവിതം നശിച്ചവരില്‍ ഉള്‍പ്പെടുന്നു എന്നു കാണുമ്പോള്‍ – നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങിനെയാണ്‌ ഈ സൈബര്‍ലോകത്ത്‌ സുരക്ഷിതരായി നില്‍ക്കുക എന്നത്‌ നാം ചിന്തിക്കേണ്ട വസ്‌തുതയാണ്‌.

ആദ്യം മെസ്സേജ്‌ ചാറ്റിംഗും, തുടര്‍ന്ന്‌ വീഡിയോ ചാറ്റിംഗും, പിന്നീട്‌ ആത്മഹത്യയുമാണ്‌ ചാറ്റിംഗുകളുടെ പരിണിതഫലം. കുട്ടികള്‍ മൊബൈലുകളിലോ, കമ്പ്യൂട്ടറുകളിലോ കൂടുതല്‍ സമയം വ്യാപൃതരാകുമ്പോള്‍, അതില്‍ മാതാപിതാക്കളുടെ സ്‌നേഹവാത്സല്യങ്ങളോടെയുള്ള കരുതലുണ്ടാകണം. രാത്രികാലങ്ങളില്‍ മൊബൈലിന്‌ കിടപ്പുമുറിയിലേക്ക്‌ പ്രവേശനം ഇല്ലാതാക്കാഌള്ള സാഹചര്യം ഇപ്പോഴേ നാം സംജാതമാക്കണം, കുട്ടികളെ വിശ്വാസമില്ലാത്തവരായി പ്രവര്‍ത്തിക്കുകയല്ല ചെയ്യേണ്ടത്‌ – മറിച്ച്‌ പതിയിരിക്കുന്ന വലിയ അപകടത്തില്‍നിന്ന്‌ സംരക്ഷിക്കാഌള്ള മുന്‍കരുതലായി ആ ഇടപെടല്‍, അവരെ ബോധ്യപ്പെടുത്തുകയാണ്‌ വേണ്ടത്‌.3മാതാപിതാക്കള്‍ മക്കളുടെ സുരക്ഷിതഭാവിയെ ഓര്‍ത്ത്‌ ഇന്റര്‍നെറ്റിനെയും കമ്പ്യൂട്ടറിനെയുമൊന്നും ഭയപ്പെടുകയല്ല വേണ്ടത്‌. മൊബൈലുകളിലൂടെയുള്ള ഇന്റര്‍നെറ്റ്‌ സംവിധാനം പൂര്‍ണ്ണമായും ഒഴിവാക്കി – അവരുടെ പഠനത്തിന്‌ അഌയോജ്യമായ വിവരങ്ങള്‍ മാത്രം ശേഖരിക്കാന്‍ തക്ക രീതിയില്‍ ഇന്റര്‍നെറ്റ്‌ കമ്പ്യൂട്ടറില്‍ ലഭ്യമാക്കുകയാണ്‌ ചെയ്യേണ്ടത്‌. കുട്ടികളുടെ പ്രാജക്‌ടിഌം മത്സരപരീക്ഷകള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാണ്‌. ശാസ്‌ത്രത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍പോലും ഉടനടി ഇന്റര്‍നെറ്റിലൂടെ അറിയുവാന്‍ സാധിക്കും. അന്തര്‍മുഖമുള്ള, മറ്റുള്ളവരുമായി കൂടുതലിടപെടാന്‍ ആഗ്രഹമില്ലാതെ കമ്പ്യൂട്ടറുകളിലോ മൊബൈലുകളിലോ ഏറെനേരം ചെലവഴിക്കുന്ന കുട്ടികളെയാണ്‌ ഭയപ്പെടേണ്ടത്‌. ന്യൂക്ലിയര്‍ കുടുംബപശ്ചാത്തലമാണ്‌ കുട്ടികളെ ഈ രീതിയിലേക്ക്‌ കൊണ്ടുവന്നെത്തിക്കാന്‍ കാരണമാക്കിയതെന്നും നാം ബോധ്യപ്പെടേണ്ടിയിരിക്കുന്നു.bottom-copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments