HomeAround KeralaMalappuram''വേദനിച്ച് കൈ തട്ടിമാറ്റുമ്പോഴെല്ലാം അങ്കിൾ കൂടുതല്‍ ബലംപ്രയോഗിച്ചു''; തീയേറ്റർ പീഡനക്കേസിൽ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്

”വേദനിച്ച് കൈ തട്ടിമാറ്റുമ്പോഴെല്ലാം അങ്കിൾ കൂടുതല്‍ ബലംപ്രയോഗിച്ചു”; തീയേറ്റർ പീഡനക്കേസിൽ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്

തീയറ്ററില്‍ പീഡനത്തിനിരയായ ബാലികയുടെ മൊഴി പുറത്ത്. കുട്ടിയുടെ അമ്മയുടെ വാദങ്ങളെല്ലാം ഖണ്ഡിക്കുന്നതാണ് പെണ്‍കുട്ടിയുടെ മൊഴി. കേസ് എടുക്കാതിരിക്കാന്‍ പോലീസ് പറഞ്ഞ ന്യായങ്ങളും പൊളിഞ്ഞു. കുട്ടി പറയുന്നതിങ്ങനെ…”സിനിമക്ക് പോകാന്‍ അങ്കിളിനെ അമ്മ വിളിച്ചു വരുത്തിയതാണ്; ചെന്നപ്പോള്‍ മുതല്‍ എന്നെ ഉപദ്രവിച്ചു കൊണ്ടിരുന്നു; വേദനിച്ചപ്പോള്‍ കൈമാറ്റാന്‍ ശ്രമിച്ചപ്പോഴും സമ്മതിച്ചില്ല. മുന്‍പും വീട്ടില്‍ എത്തിയിട്ടുണ്ട്”

Also read:”സൈബർ ആങ്ങളമാരേ, ഇത് പെണ്ണ്‌ വേറെയാണ്….”; സോഷ്യല്‍ മീഡിയയിലെ ദുരനുഭവത്തോടുള്ള കോട്ടയംകാരിയുടെ പ്രതികരണം വൈറൽ

കൗണ്‍സിലറിനു മുമ്പിലാണ് പെണ്‍കുട്ടി ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. പ്രതിയുടെ ദുരുദ്ദേശ്യം ദൃശ്യങ്ങളില്‍നിന്നും കുട്ടിയുടെ വാക്കുകളില്‍നിന്നും വ്യക്തമാണ്. കുട്ടിയുടെ മൊഴിയില്‍ പിന്നീട് പലരും സ്വാധീനിച്ചതിന്റെ ലക്ഷണങ്ങളും കണ്ടു. കൗണ്‍സിലിംഗ്‌ റിപ്പോര്‍ട്ട് കൂടി പരിശോധിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി മാനസികമായി ഉല്ലാസവതിയായതിന് ശേഷം ശിശുക്ഷേമസമിതി ഒരിക്കല്‍കൂടി മൊഴിയെടുക്കും.വിഷയത്തിന്റെ ഗൗരവം അറിയാതെയാണ് അവള്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞതെന്നും അവള്‍ക്ക് വെറും ഒമ്പതു വയസുമാത്രമാണ് പ്രായമെന്നും കൗണ്‍സിലര്‍ പറഞ്ഞു.

Also read:20 വർഷം മണലാരണ്യത്തിലെ കഷ്ടപ്പാടിനുശേഷം തിരിച്ചെത്തിയ രോഗിയായ പ്രവാസിയോട് ഭാര്യ ചെയ്യുന്ന ക്രൂരത; രക്ഷകനായി ഓട്ടോ ഡ്രൈവർ

അവള്‍ക്ക് നടന്ന ക്രൂരതയുടെ ഗൗരവം മനസിലായിട്ടില്ലെന്നും വീട്ടില്‍ നിന്നിറങ്ങിയ സമയം മുതലുള്ള കാര്യങ്ങള്‍ അവള്‍ നിഷ്‌കളങ്കമായി തുറന്നു പറഞ്ഞെന്നും കൗണ്‍സിലര്‍ പറഞ്ഞു. ഈ അങ്കിള്‍ ഇടയ്ക്കിടെ വീട്ടിലും വരാറുണ്ടെന്നും അവള്‍ പറഞ്ഞു. സിനിമ കാണാന്‍ തുടങ്ങിയ സമയം മുതല്‍ അയാള്‍ ഏതെല്ലാം തരത്തില്‍ ഉപദ്രവിച്ചെന്നും അവള്‍ വിവരിച്ചു. വേദനിച്ച് കൈ തട്ടിമാറ്റുമ്പോഴെല്ലാം കൂടുതല്‍ ബലംപ്രയോഗിച്ചു. ഇടവേള സമയത്ത് പുറത്തുകൊണ്ടുപോയി ഭക്ഷണം വാങ്ങിക്കെടുത്തു. കുട്ടി നല്‍കിയ വിവരങ്ങള്‍ പ്രകാരം ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നത്. ഗൗരവമായ ലൈംഗികപീഡനമെന്ന വകുപ്പ് ചുമത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടപ്പോള്‍ കുട്ടി അങ്ങനെ മൊഴിതന്നിട്ടില്ലെന്നായിരുന്നു പൊലീസ് പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments