പ്രണയലീലകൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ച് കാമുകിയോട് യുവാവിന്റെ പ്രതികാരം ! ഒടുവിൽ സംഭവിച്ചത്….

102

താനുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് പൂര്‍വകാമുകിയെ ബ്ലാക് മെയില്‍ ചെയ്ത യുവാവ് അറസ്റ്റില്‍. യുവാവിനെതിരെ ഐടി ആക്ട് പ്രകാരമാണ് കേസ് എടുത്തത്. ഇയാളുടെ വീട്ടില്‍ നിന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകളും പിടികൂടി.

ജയ്പൂര്‍ സ്വദേശിയായ ജിതാന്ദ്രകുമാര്‍ മാലിക്കാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിന്മേലാണ് അറസ്റ്റ്. കഴിഞ്ഞ കുറച്ചുമാസങ്ങളോളം യുവതി യുവാവുമായി പ്രണയബന്ധത്തിലായിരുന്നു. ഈ സമയത്തെടുത്ത ചില ദൃശ്യങ്ങള്‍ ബന്ധം തകര്‍ന്നതോടെ യുവാവ് പരസ്യപ്പെടുത്തുകയായിരുന്നു. ചിത്രങ്ങള്‍ കാണിച്ച് തന്നെ നേരത്തെ ബ്ലാക്ക് മെയില്‍ ചെയ്തതായും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.