400 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ ഏറ്റെടുത്ത് യുവവ്യവസായി; കണ്ടുപഠിക്കണം ഈ നന്മ

85

400 വിദ്യാര്‍ത്ഥികളുടെ വായ്പ ഏറ്റെടുത്ത് ശതകോടീശ്വരന്‍. റോബര്‍ട്ട് എഫ് സ്മിത്ത് എന്ന ആഫ്രിക്കന്‍-അമേരിക്കന്‍ വ്യവസായിയാണ് അറ്റ്‍ലാന്‍റയിലെ മോര്‍ഹൗസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ പൂര്‍ണമായും അടയ്ക്കാമെന്ന് ഉറപ്പ് നല്‍കിയത്. കോളേജ് അധികൃതര്‍ ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. കറുത്ത വര്‍ഗക്കാരായ വിദ്യാര്‍ത്ഥികള്‍ കൂടുതലായും പഠിക്കുന്ന കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഓണററി ഡിഗ്രി സ്വീകരിക്കാനെത്തിയ സ്മിത്ത് 400 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ മുഴുവനായും കൊടുക്കാമെന്ന് അറിയിച്ചു. ഏകദേശം നാല് കോടി ഡോളറാണ് റോബര്‍ട്ട് ഏറ്റെടുത്തത്. നിറകൈയ്യടികളോടെയാണ് റോബര്‍ട്ടിന്‍റെ പ്രഖ്യാപനത്തെ സദസ്സ് സ്വീകരിച്ചത്. വിദ്യാര്‍ത്ഥികളുടെ വായ്പ അടച്ചു തീര്‍ക്കാന്‍ എന്‍റെ കുടുംബം ഗ്രാന്‍റ് ഏര്‍പ്പെടുത്തുന്നുണ്ട്. ഇത് എന്‍റെ വര്‍ഗമാണ്. ഈ തീരുമാനം കറുത്ത വര്‍ഗക്കാരായ വിദ്യാര്‍ത്ഥികളുടെ ജീവിതത്തിന് സഹായമാകും- സ്മിത്ത് പറഞ്ഞു.