HomeAround Keralaകേരളത്തെ കാത്തിരിക്കുന്നത് മിന്നലും ഉഷ്ണതാപനിലയും ഒറ്റപ്പെട്ട തീവ്രമഴയും; ഇടിമിന്നൽ, ചൂട്, തീവ്രമഴ: മലയോരത്ത് ജാഗ്രത വേണം

കേരളത്തെ കാത്തിരിക്കുന്നത് മിന്നലും ഉഷ്ണതാപനിലയും ഒറ്റപ്പെട്ട തീവ്രമഴയും; ഇടിമിന്നൽ, ചൂട്, തീവ്രമഴ: മലയോരത്ത് ജാഗ്രത വേണം

കേരളത്തെ കാത്തിരിക്കുന്നത് മിന്നലും ഉഷ്ണതാപനിലയും ഒറ്റപ്പെട്ട തീവ്രമഴയും. ഈ വാരാന്ത്യത്തിൽ ബംഗാൾ ഉൾക്കടലിൽ ആദ്യ ന്യൂനമർദം ഉടലെടുക്കും. ജൂൺ1 – സെപ്റ്റംബർ 30 കാലയളവിലെ കാലവർഷത്തിൽ 13 % മഴക്കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതു സംസ്ഥാനത്തിന്റെ ജലസുരക്ഷയ്ക്ക് ഒട്ടും ഭീഷണി ഉയർത്തുന്നില്ല.

കൃഷിക്കും ആവശ്യമായ മഴ കിട്ടി. തെക്കു പടിഞ്ഞാറു നിന്നു കിഴക്കോട്ട് വീശിയെത്തുന്ന കാലവർഷം പിൻവാങ്ങുന്നതോടെ നീരാവിക്കാറ്റ് കിഴക്കു നിന്ന് പടിഞ്ഞാറേക്ക് ദിശ മാറ്റിപ്പിടിക്കുന്നതാണ് യഥാർഥത്തിൽ തുലാമഴ.

സംസ്ഥാനത്തിന്റെ ജല–കാർഷിക സുരക്ഷയെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന തുലാമഴയാണ് കേരളത്തിന്റെ മഴക്കണക്കിന്റെ 30% വരെ സംഭാവന ചെയ്യുന്നത്. വടക്കു കിഴക്കൻ മഴ എന്ന് ഇതിനെ വിളിക്കുന്നതിനു കാരണവും കാറ്റിലെ ഈ ഗതിമാറ്റമാണ്. മിന്നലിനെതിരെ അതീവ ജാഗ്രത പുലർത്തേണ്ട സമയവുമാണ് ഇതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments