കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ വിവാഹിതയായ യുവതിയുടെ കുടുക്കുവിദ്യ; കാരണം അന്വേഷിച്ച പോലീസ് ഞെട്ടി

21കാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ വിവാഹിതയായ യുവതിയുടെ ശ്രമം. ഇന്‍ഡോറില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ 21കാരിയെയാണ് വിവാഹിതയായ കിരണ്‍ എന്നറിയപ്പെടുന്ന വെറോണിക ബൊറോഡ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. മുന്‍ ജന്മത്തിലെ ജീവിത പങ്കാളിയാണെന്നും പറഞ്ഞാണ് യുവതി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.

വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോകാന്‍ കിരണിനെ സഹായിച്ച പോലീസ് കോണ്‍സ്റ്റബിള്‍ ആനന്ദ് മുഡെയെയും പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ജന്മത്തില്‍ തന്റെ ജീവതപങ്കാളിയായിരുന്നു നിങ്ങള്‍ എന്ന് വിദ്യാര്‍ത്ഥിനിയോട് യുവതി പറഞ്ഞിരുന്നു. തുടര്‍ന്ന് തന്റെ കൂടെ വരണമെന്ന് വിദ്യാര്‍ത്ഥിനിയേടാ യുവതി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിദ്യാര്‍ത്ഥിനി ഇതിന് വിസമ്മതിച്ചു. തുടര്‍ന്നാണ് ആനന്ദിനെ കൂട്ട് പിടിച്ച് തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയത്.

പെണ്‍കുട്ടി നിലവിളിച്ചതോടെ അയല്‍ക്കാര്‍ ഓടിക്കൂടി ഇതോടെ അധ്യാപിക കൂടിയായ കിരണ്‍ പിടിയിലായി. തട്ടിക്കൊണ്ടു പോകലിന്റെ യഥാര്‍ത്ഥ കാരണം ഇതാണോയെന്ന് അറിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച് മുന്‍ ജന്മത്തില്‍ തന്റെ പങ്കാളിയായിരുന്നെന്ന് കിരണ്‍ അറിയിച്ചിരുന്നു. ഈ ജന്മത്തില്‍ ഒന്നിച്ച് ജീവിക്കാന്‍ തനിക്കൊപ്പം വരണമെന്നും കിരണ്‍ വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ടു. കിരണ്‍ ഏല്‍പ്പിച്ച മാനസിക സമ്മര്‍ദ്ദം അസഹനീയമായിരുന്നെന്ന് വിദ്യാര്‍ത്ഥിനി പൊലീസില്‍ മൊഴി നല്‍കി.