HomeAround Keralaബസ്സിൽ മാസ്ക് ധരിക്കാൻ കണ്ടക്ടർ നിർബന്ധിച്ചു: കലി കയറിയ യുവതി തിരുവനന്തപുരത്ത് കാട്ടിക്കൂട്ടിയ പുകില് ചില്ലറയല്ല...

ബസ്സിൽ മാസ്ക് ധരിക്കാൻ കണ്ടക്ടർ നിർബന്ധിച്ചു: കലി കയറിയ യുവതി തിരുവനന്തപുരത്ത് കാട്ടിക്കൂട്ടിയ പുകില് ചില്ലറയല്ല !

 

ബസിൽ കയറിയപ്പോൾ മാസ്ക് വെക്കാൻ നിര്‍ദ്ദേശിച്ച കണ്ടക്ടറോട് അരിശംപൂണ്ട യാത്രക്കാരി കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു. ഇന്നലെ രാവിലെ പൗഡിക്കോണം സൊസൈറ്റി മുക്കിലായിരുന്നു സംഭവം.

പോലീസ് പറയുന്ന സംഭവം ഇങ്ങനെ:

ശ്രീകാര്യം ഭാഗത്തുനിന്ന് ബസില്‍ കയറിയ ഇവര്‍ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. ഇത് മനസ്സിലാക്കിയ കണ്ടക്ടർ ഇവരോട് മാസ്ക് ധരിക്കാൻ നിർബന്ധിച്ചു. എന്നാൽ ഇത് കൂട്ടാക്കാതെ മുക്കിലെ ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷമാണ് ഇവര്‍ കല്ലെടുത്ത് ബസിലെ ചില്ലെറിഞ്ഞ് പൊട്ടിച്ചത്. സംഭവത്തില്‍ പൗഡിക്കോണം സ്വദേശി രമയ്‌ക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു.ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പൊലീസിനോട് പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments